ന്യൂയോർക്കിലെ വൈസ് മെൻസ് ക്ലബ്ബ് ഫ്ലോറൽ പാർക്ക്, പുതിയ കാൽവെയ്പ്പിലേക്ക്

ന്യൂയോർക്ക്: ന്യൂയോർക്ക് ലോങ്ങ് ഐലന്റിൽ നാലു വർഷമായി പ്രവർത്തനം നടത്തുന്ന വൈസ് മെൻസ് ക്ലബ്ബിന്റെ പുതിയ പ്രെസിഡന്റായി കോരസൺ വർഗീസ് സ്ഥാനം ഏറ്റു. ബോസ്റ്റൺ മുതൽ പെൻസൽവാനിയ വരെയുള്ള ക്ലബ്ബ്കൾ അടങ്ങിയ നോർത്ത് അറ്റ്ലാന്റിക് റീജിയണൽ സെക്രട്ടറിയും എഡിറ്ററുമായി കഴിഞ്ഞ മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണു കോരസൺ ക്ലബ്ബ് പ്രെസിഡന്റായി ചുമതല ഏറ്റത്. നോർത്ത് അറ്റ്ലാന്റിക് റീജിയണൽ പബ്ലിക് റിലേഷൻസ് ഓഫീസറായി അധിക ചുമതലയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ നാലു വര്ഷങ്ങളായി ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ, ലളിതമായ കൂട്ടായ്മകളോടെ , അർത്ഥവത്തായി സേവനം അനുഷ്ഠിക്കുന്ന വൈസ് മെൻസ് ക്ലബ്ബ് ഓഫ് ഫ്ലോറൽ പാർക്ക് നോർത്ത് അറ്റ്ലാന്റിക് റീജിയണിലെ ശ്രദ്ധേയമായ ക്ലബ്ബ്കളിൽ ഒന്നായി മാറി. കുടുംബ ബന്ധങ്ങൾക്ക്‌ ഊന്നൽ നൽകി, സമൂഹത്തിലെ അശരണർക്കു കൈത്താങ്ങു നൽകുന്ന മാനവീകതയാണു ക്ലബ്ബിന്റെ പ്രധാന സന്ദേശം. അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകുക എന്ന ശ്രമകരമായ ദൗത്യവും ക്ലബ്ബ് ഏറ്റെടുത്തിട്ടുണ്ട്. രണ്ടു പിഞ്ചുകുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയകൾക്കും, അതിനു ശേഷമുള്ള എല്ലാ കരുതൽ ചിലവുകളും ക്ലബ്ബ് ഏറ്റെടുത്തു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചു നിരവധി പേർക്ക് തുടർച്ചയായ ചികിത്സ ചിലവുകൾ കൊടുത്തുകൊണ്ടിരിക്കുന്നു. ആൻ അഗസ്റ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ തീവ്ര പരിചരണ വിഭാഗത്തിന് ഉപകരണങ്ങൾ നൽകുകയും പരിശീലനം നൽകുകയും ചെയ്യുന്നു. ഫാദർ ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന പദ്ധതികളുമായി കൈകോർത്തുകൊണ്ടു കേരളത്തിൽ അറുപതോളം വികലാംഗർക്ക് വീൽചെയറുകൾ വിതരണം ചെയ്യാനായി. ന്യൂ യോർക്കിലും ബഹുമുഖ സേവന പദ്ധതികളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരുക്കുകയാണ് ക്ലബ്ബ്.

ന്യൂ ഹൈഡ് പാർക്കിൽ വച്ച് നടത്തപ്പെട്ട സ്ഥാനാരോഹണ ചടങ്ങിൽ വച്ച് മുൻ പ്രസിടെൻറ്റ് ഡോക്ടർ അലക്സ് മാത്യു പുതിയ പ്രസിഡന്റ് കോരസൺ വർഗീസിനെ സ്ഥാന ചിഹ്നം അണിയിച്ചു. കോരസൺ വർഗീസിന്റെ സമഗ്രമായ സാഹിത്യ സംഭാവനകൾക്കു അംഗീകാരമായി ക്ലബ്ബ് പ്രശംസാ ഫലകം നൽകി ആദരിച്ചു. വൈസ് മെൻസ് ക്ലബ്ബ് ഗൾഫ് -ഇന്ത്യ സർവീസ് ഡയറക്ടർ ജോർജ് കെ ജോൺ മുഖ്യ അതിഥിയായിരുന്നു. സി . എസ് . ഐ സഭയുടെ കൌൺസിൽ സെക്രട്ടറി മാത്യു ജോഷുവ സന്ദേശം നൽകി. ലോങ്ങ് ഐലൻഡ് ക്ലബ്ബിനെ പ്രതിനിധികരിച്ചു വർഗീസ് ലൂക്കോസും, വെസ്റ്ചെസ്റ്റർ ക്ലബ്ബിന്റെ പ്രതിനിധീകരിച്ചു ജോസഫ് കാഞ്ഞമലയും ആശംസകൾ നേർന്നു.

ജേക്കബ് വർഗീസ് (വൈസ് പ്രസിഡന്റ്) , ഡോക്ടർ സാബു വര്ഗീസ് (ജനറൽ സെക്രട്ടറി) , ആനി എബ്രഹാം (ജോയിന്റ് സെക്രട്ടറി) , ചാർളി ജോൺ (ട്രെഷറർ) സുജു ജേക്കബ് (ജോയിന്റ് ട്രെഷറർ) എന്നിവർ അധികാരം ഏറ്റു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ജേക്കബ് വർഗീസ് സ്വാഗതം ആശംസിച്ചു, സെക്രട്ടറി ഷീല ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ജേക്കബ് തയ്യിൽ ഓഡിറ്റഡ് കണക്കുകൾ അവതരിപ്പിച്ചു. ആനി എബ്രഹാം കൃതജ്ഞത നേർന്നു. ബാബു അടക്കലും ജേക്കബ് വർഗീസും നേതൃത്വം നൽകിയ ഗാനസന്ധ്യയും ശ്രദ്ധേയമായി.

Share This Post