മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 11 ന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയും മല്ലപ്പള്ളി താലൂക്കില്‍ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 11 ന് ശനിയാഴ്ച 12 മണിക്ക് സ്റ്റാഫോര്‍ഡില്‍ (1920 FM 1092 Murphy Rd) വച്ച് നടക്കുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാന്‍ അറിയിച്ചു.

ഓണാഘോഷം ആകര്‍ഷകവുമായി നടത്തുന്നതിനുവേണ്ടി സെക്രട്ടറി റെസ് ലി മാത്യു, വൈസ് പ്രസിഡന്റ് സിജോ ജോയി, ഷൈനി ഉമ്മന്‍, ട്രഷറര്‍ സെന്നി ഉമ്മന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവസരമുണ്ട്.

ജീമോന്‍ റാന്നി

Share This Post