കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബസംഗമം

ന്യൂയോര്‍ക്ക്: മല്ലപ്പള്ളിയില്‍ ഉത്ഭവിച്ച കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ എന്നീ കുടുംബങ്ങളുടെ സംയുക്ത വാര്‍ഷിക പൊതുയോഗം ജൂലൈ 27,28,29 തീയതികളില്‍ ന്യൂയോര്‍ക്കിലെ സ്റ്റോണി പോയിന്റിലുള്ള ഡോണ്‍ബോസ്‌കോ റിട്രീറ്റ് സെന്ററില്‍ വച്ചു നടത്തുകയുണ്ടായി.

27-നു വൈകുന്നേരം ആരാധനയോടെ പ്രാരംഭ പരിപാടികള്‍ തുടങ്ങി. ബഹു. എം.പി. ഫിലിപ്പ് അച്ചന്‍ ആയിരുന്നു പ്രധാന കാര്‍മികന്‍. 28-നു ശനിയാഴ്ച രാവിലെ മുതല്‍ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുചേര്‍ന്നു. സജീവമായ ചര്‍ച്ചകളും ആലോചനകളും നടന്നു. കഴിഞ്ഞവര്‍ഷം നമ്മെ വിട്ടുപിരിഞ്ഞുപോയ പതിനഞ്ച് ബന്ധുക്കളുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.അടുത്ത വര്‍ഷത്തെ കമ്മിറ്റിയിലേക്ക് താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രേട്രന്‍: റവ. എം.പി ഫിലിപ്പ് മോടയില്‍.
പ്രസിഡന്റ്: സി. തോമസ് മാത്യു (വിനയന്‍)
വൈസ് പ്രസിഡന്റ്: ഡോ. ബെഞ്ചമിന്‍ ജോര്‍ജ്.
സെക്രട്ടറി: കെ.ഐ. ജോര്‍ജ്
ജോയിന്റ് സെക്രട്ടറി: റസ്സല്‍ സാമുവേല്‍.
ട്രഷറര്‍: ചിത്രാ ജേക്കബ്
ഓഡിറ്റര്‍: പോള്‍ സാമുവേല്‍

ഉച്ചയ്ക്ക് നടന്ന കായിക മത്സരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തുകയുണ്ടായി. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വൈകുന്നേരം നടത്തിയ വിവിധ കലാപരിപാടികളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ക്വിസ് മത്സരങ്ങള്‍, കഥാപ്രസംഗം, ലളിതസംഗീതം, സമൂഹഗാനം തുടങ്ങിയ കേരളത്തിലെ പരിചിതമായ എല്ലാ പരിപാടികളും ഉണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ റവ. എം.പി. ഫിലിപ്പിന്റെ കാര്‍മികത്വത്തില്‍ ആരാധന നടത്തുകയുണ്ടായി. ഭാവിയിലേക്കുള്ള പുതിയ തീരുമാനങ്ങള്‍ നടത്തുന്നതിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് യോഗം സമാപിച്ചു. കുടുംബയോഗത്തിനുവേണ്ടി വാര്‍ത്ത തയാറാക്കിയത്: സി. തോമസ് മാത്യു (വിനയന്‍).

ജോയിച്ചന്‍ പുതുക്കുളം

Share This Post