“കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം KCANA*

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം നിന്ന്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക [KCANA] ഈ വർഷത്തെ
ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തതായി അറിയിക്കുന്നു. ഓണാഘോഷത്തിനായി കരുതിയ മുഴുവൻ തുകയും കേരള സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സമർപ്പിക്കുന്നതാണ്. ഒപ്പം നിങ്ങളുടെ കഴിവിന്റെ പരമാവധി ഈ ഒരു നല്ല കാര്യത്തിന് വേണ്ടി KCANA നടത്തുന്ന ധനസമാഹരണത്തിൽ സഹായിക്കുവാൻ മുമ്പോട്ട് വരണം എന്നും അഭ്യർത്ഥിക്കുന്നു.

വിനയ പുരസ്സരം
അജിത് കൊച്ചുകുടിയിൽ എബ്രഹാം
പ്രസിഡന്റ് , KCANA.

Share This Post