കല മലയാളി അസോസിയേഷന്‍ കേരള ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു

ഫിലാഡല്‍ഫിയ: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന ജന്മനാട്ടിലെ സഹോദരങ്ങളോട് സ്‌നേഹവും സഹകരണവും സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് ഫിലാഡല്‍ഫിയയിലെ കലാ മലയാളി അസോസിയേഷന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കുന്നു.

ഓണാഘോഷം നിശ്ചയിക്കപ്പെട്ട ഓഗസ്റ്റ് 18-നു ശനിയാഴ്ച ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി 25,000 ഡോളര്‍ ലക്ഷ്യമിട്ടുകൊണ്ട് വിഭവസമാഹരണത്തിന് തദവസരത്തില്‍ തുടക്കംകുറിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലേയും ഭാരതീയ സമൂഹത്തിന്റെ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നതായി ഇന്നലെ നടന്ന കലയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം പ്രസ്താവനയില്‍ അറിയിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post