ഐപിഎസ്എഫ് 2018: സ്പെഷ്യൽ തീം സോങ് റിലീസ് ചെയ്യും

ഡാലസ് : കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2018, സ്‌പോൺസേർഡ് ബൈ ഡാളസ് മച്ചാൻസ് ബിസിനസ് ഗ്രൂപ്പ് നാളെ തുടങ്ങും. രാവിലെ മുതൽ മത്സരങ്ങൾ ആരംഭിക്കുമെങ്കിലും ഉദ്ഘാടന പരിപാടികൾ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മുതലാണ്.

“A sound mind in a sound body” എന്നതാണ്‌ ഐപിഎസ്‌എഫ് സ്ലോഗൻ. ഫെസ്റ്റിന്റെ ഈ സ്ലോഗൻ. അന്വർഥമാക്കിയാണ് ഐപിഎസ്എഫ് ലോഗോയും തയ്യാറാക്കിയിരിക്കുന്നത്. പ്രത്യക ലോഗോ പതിച്ചുള്ള ടീ ഷർട്ടുകൾ മത്സരാർഥികൾക്കായി തയ്യാറാക്കി കഴിഞ്ഞു.

പ്രൊഫഷനൽ സ്പോർട്സിന്റെ സ്പിരിറ്റും ഒപ്പം ആധ്യാത്മിക മൂല്യങ്ങൾ ഉയർത്തിക്കാട്ടി ദൈവമഹത്വം പ്രഘോഷിക്ക പെടുവാനുള്ള വേദിയുമായാണ് ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന ഈ സ്പോർട്സ് ഫെസ്റ്റ്.

നാളെ വൈകുന്നേരം (വെള്ളി) നടക്കുന്ന ഓപ്പണിങ് സെറിമണിയാണ് ഫെസ്റ്റിന്റെ മറ്റൊരു പ്രധാന ആകർക്ഷണം. വിവിധ പാരീഷുകൾ പങ്കെടുത്തുള്ള മാർച്ച് ഫാസ്റ്റ് , ബാൻഡ്, വിവിധ കൾച്ചറൽ പ്രോഗ്രാംസ് എന്നിവ അരങ്ങേറും. ഫെസ്റ്റിന്റെ സ്പെഷ്യൽ തീം സോങ് ഇതോടൊപ്പം റിലീസ് ചെയ്യുമെന്നു ഇവന്റ് ചെയർമാനും സെന്റ്. അൽഫോൻസാ കോപ്പേൽ വികാരിയുമായ ഫാ. ജോൺസ്റ്റി തച്ചാറ പറഞ്ഞു.

കുട്ടികളും യുവാക്കളും സ്പോർട്സ് ഫെസ്റ്റിന്റെ ആവേശം ഏറ്റെടുത്തു കഴിഞ്ഞു. ഇവെന്റിലെ മത്സരങ്ങളെല്ലാം ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്.

വിവരങ്ങൾക്ക് : https://www.ipsfcoppell2018.net/

മാർട്ടിൻ വിലങ്ങോലിൽ

Share This Post