ഹൂസ്റ്റണിൽ ‘മാഗ്’ ഉൾപ്പെടെ നിരവധി സംഘടനകൾ ഓണാഘോഷപരിപാടികൾ റദ്ദാക്കി

ഹൂസ്റ്റൺ: കേരളത്തിൽ പതിനായിരക്കണക്കിന് ആളുകൾ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ ഹൂസ്റ്റണിലെ നിരവധി സംഘടനകൾ നടത്തുവാനിരുന്ന ഓണാഘോഷപരിപാടികൾ റദ്ദാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 18ന് നടത്തുവാനിരുന്ന മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് – MAGH), ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി (FPMC), മലയാളി സമാജം ഓഫ് ലീഗ് സിറ്റി എന്നീ സംഘടനകളുടെ ഓണാഘോഷപരിപാടികൽ റദ്ദാക്കി.

സെപ്തംബർ 1 നു നടത്തുവാനിരുന്ന ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA), സ്റ്റാഫോർഡ് ഏരിയ മലയാളി അസ്സോസിയേഷൻ (SAMA), സെപ്റ്റംബർ 15നു നടത്തുവാനിരുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഓണാഘോഷപരിപാടിളും റദ്ദ് ചെയ്തിട്ടുണ്ട്.

സാധ്യമാകുന്ന രീതിയിൽ നമ്മുടെ സ്വന്തം കേരളത്തിൽ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി തങ്ങളാലാകുന്നവിധത്തിൽ സഹായിക്കുന്നതിനു വിവിധ ക്രമീകരണങ്ങളാണ് ഹൂസ്റ്റൺ സംഘടനകൾ ഒരുക്കിയിരിക്കുന്നത്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്കു ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഊണും ഉറക്കവും ഒഴിഞ്ഞു കേരളത്തിലെ നിരവധി ആളുകളെ കെടുതിയിൽ നിന്ന് രക്ഷിക്കുന്നതിനു വേണ്ടപ്പെട്ട അധികാരികളുമായും സുരക്ഷാപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന അനേകം സന്നദ്ധ പ്രവർത്തകരെ ഹൂസ്റ്റണിൽ കാണാം. നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടി അതാതു സമയങ്ങളിൽ നാടിന്റെ വേദന അടുത്തറിയുകയാണ് ഹൂസ്റ്റൺ മലയാളികളും.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ:
ജോഷ്വ ജോർജ് (MAGH) – 281 773 7988
ജീമോൻ റാന്നി (HRA) – 407 718 4805
സന്തോഷ് ഐപ്പ് ( FPMC) – 832 964 8016
ബിനീഷ് ജോസഫ് (ലീഗ് സിറ്റി മലയാളീ സമാജം) – 409 256 0873
ജിജി ഓലിക്കൻ (SAMA) – 713 277 8001
ഈശോ ജേക്കബ് (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല) – 832 771 7646.

ജീമോൻ റാന്നി

Share This Post