ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം സെപ്തംബർ 1നു ശനിയാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളിസംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ ഈ വർഷത്തെഓണാഘോഷപരിപാടികൾ സെപ്തംബർ 1നു ശനിയാഴ്ച രാവിലെ 11.30 മുതൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നതിനുഎക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഉപരക്ഷാധികാരി ബാബു കൂടത്തിനാലിന്റെ പാസഡീനയിൽ കൂടിയ കമ്മിറ്റി യോഗത്തിൽ ഓണഘോഷപരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുവാൻ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് ജീമോൻ റാന്നി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് കാത്തലിക്‌ ചർച്ച്‌ ഹാളിൽ (211, Present Street, Missouri City) വച്ചാണ് പരിപാടികൾ നടക്കുന്നത്.

ചെണ്ടമേളം, അത്തപ്പൂക്കള മത്സരം, ഹൂസ്റ്റണിലെ പ്രമുഖ ഗായകർ നയിക്കുന്ന അടിപൊളി ഗാനങ്ങളുമായി ഗാനമേള, ഹാസ്യകലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങി വിവിധ പരിപാടികളാൽ റാന്നി ഓണം കെങ്കേമമാക്കുന്നതിനുള്ളഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷം ഹൈടവർ ഹൈസ്കൂളിൽ നിന്നും വാലിഡേക്ടറിയൻ പദവി സ്വന്തമാക്കിയ റാന്നി അസ്സോസിയേഷൻ അംഗം ഷാരോൺസക്കറിയയെ ഓണാഘോഷ വേദിയിൽ ആദരിക്കും.

ബിനു സക്കറിയ കളരിക്കമുറിയിലിനെ ഓണം ജനറൽ കൺവീനർ ആയി തെരെഞ്ഞെടുത്തു. റോയ് തീയാടിക്കൽ, മെവീൻ പാണ്ടിയത്ത്, മീര സക്കറിയ, തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകും.

ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ, മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയ, ഷിജു ജോർജ് തച്ചനാലിൽ , സജി ഇലഞ്ഞിക്കൽ, ഷീജ ജോസ്, വിനോദ് ചെറിയാൻ,ജോൺ.സി.ശാമുവേൽ, റീന സജി, ജിജി ബാലു, ജോൺസൻ കൂടത്തിനാലിൽ ,ബാലു ,ജോസ് മാത്യു തുടങ്ങിയവർകമ്മിറ്റിയിലെ ചർച്ചക ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ സ്വാഗതവും, ട്രഷറർ റോയ് തീയാടിക്കൽ നന്ദിയും പറഞ്ഞു.

ജീമോൻ റാന്നി – 407 718 4805, ജിൻസ് മാത്യു – 832 278 9858 ‘റോയ് തീയാടിക്കൽ – 832 768 2860.

പി.പി.ചെറിയാൻ

Share This Post