ഗോവിന്ദ് പ്രഭാകറിന് ഹിസ്റ്ററി പ്ലയെര്‍ ഓഫ് ദി ഒളിംപ്യാഡ് അവാര്‍ഡ്

ചിക്കാഗോ: ഈ വര്‍ഷം ബെര്‍ലിനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹിസ്റ്ററി ഒളിംപ്യാഡില്‍ 7 ഗോള്‍ഡും 2 സില്‍വറും ഒരു ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി 2 ഏറ്റവും മികച്ച “ഹിസ്റ്ററി പ്ലയെര്‍ ഓഫ് ദി ഒളിംപിയാഡ്” അവാര്‍ഡിന് ഗോവിന്ദ് പ്രഭാകര്‍ അര്‍ഹനായി.

ഗോവിന്ദ് പ്രഭാകറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഓവറോള്‍ മെഡല്‍ നിലയില്‍ രണ്ടാം സ്ഥാനത്തും വന്നു. വേള്‍ഡ് ഹിസ്റ്ററി ബീ, ഇന്റര്‍നാഷണല്‍ ഹിസ്റ്ററി ബൗള്‍, ഏന്‍ഷ്യന്റ് ഹിസ്റ്ററി ബീ, ഹിസ്റ്റോറിക്കല്‍ ജിയോഗ്രഫി ബീ,ഹിസ്റ്ററി നോക് ഔട്ട്, റീസെന്റ് ഹിസ്റ്ററി ബീ, ആര്ട്ട് ഹിസ്റ്ററി ബീ, യൂറോപ്യന്‍ ഹിസ്റ്ററി, മിലിറ്ററി ഹിസ്റ്ററി എന്നിവയില്‍ പങ്കെടുത്താണ് ഗോവിന്ദ് മികച്ച വിജയം കരസ്ഥമാക്കിയത്.

എലിമെന്ററി സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പഠനത്തോടൊപ്പം നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ്, മിഡില്‍ സ്കൂളില്‍ വെച്ച് തുടര്‍ച്ചയായി രണ്ടു തവണ നാഷണല്‍ ജോഗ്രഫിക്ക് “ബീ’ യില്‍ ഫൈനലില്‍ എത്തുകയും, 2016ല്‍ മിഡില്‍ സ്കൂള്‍ സ്‌കോളാറ്റിക് ബൗള്‍ സ്റ്റേറ്റ് ചാമ്പ്യന്‍മാരായ സ്കൂളിനെ നയിക്കുകയും, അതെ വര്ഷം, ചിക്കാഗോയില്‍ നടന്ന മിഡില്‍സ്കൂള്‍ “ഹിസ്റ്ററി ബീ’ മത്സരത്തില്‍ നാഷണല്‍ ചാമ്പ്യന്‍ ആകുകയും ചെയ്തു.

2018ല്‍ 12 ക്ലാസ്സ്‌വരെയുള്ള കുട്ടികള്‍ക്കായി നടന്ന നാഷണല്‍ വ്യക്തിഗത ക്വിസ്സ് മത്സരത്തില്‍ നാലാം സ്ഥാനവും, വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി “ബീ”യിലും അമേരിക്കന്‍ ഹിസ്റ്ററി “ബീ”യിലും, ടീം ഇവെന്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി, ടൂര്‍ണമെന്റിലെ “മോസ്റ്റ് വാല്യൂബിള്‍ പ്ലയെര്‍” അവാര്‍ഡും കരസ്ഥമാക്കി. ഈ വര്‍ഷം തന്നെ ഗോവിന്ദിന്റെ നേതൃത്വത്തിലെ ഹൈസ്കൂള്‍ ടീം “ഇല്ലിനോയിലെ ഹൈസ്കൂള്‍ സ്‌കോളാസ്റ്റിക് ബൗള്‍ ” ചാംപ്യന്‍ഷിപ്പും നേടി. പത്താം ക്ലാസ്സില്‍ വെച്ച് തന്നെ കോളേജ് അഡ്മിഷനായുള്ള എ.സി.ടി പരീക്ഷയില്‍ നേടിയ പെര്‍ഫെക്റ്റ് സ്‌കോറും, കമ്മ്യൂണിറ്റി സര്‍വീസ് പ്രവര്‍ത്തനങ്ങളും കണക്കാക്കി, ഗോവിന്ദിനെ “ഹൈസ്കൂള്‍ അംബാസിഡര്‍ അവാര്‍ഡ്” നല്‍കി സ്കൂള്‍ ആദരിച്ചു. 2017ല്‍ ഡെട്രോയിറ്റില്‍ നടന്ന “ഹിന്ദു ധര്‍മ്മ” മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഹൈസ്കൂളിന് ശേഷം “ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പും, ഫോറിന്‍ സര്‍വീസ്സും’ പഠിക്കുവാന്‍ ആണ് ഗോവിന്ദ് ആഗ്രഹിക്കുന്നത്.

Share This Post