ഗര്‍ഭിണിയായ ഭാര്യയേയും 2 പെണ്‍മക്കളേയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ കുറ്റസമ്മതം

കൊളറാഡൊ: ആഗസ്റ്റ് 13 തിങ്കളാഴ്ച മുതല്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും അപ്രത്യക്ഷമായ 15 ആഴ്ച ഗര്‍ഭിണിയായ ഷാനന്‍ വാട്ട്‌സ് (34), മക്കളായ ബെല്ല (4), സെലിസ്റ്റ (3) എന്നിവരുടേതെന്ന് വിശ്വസിക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ ഫ്രൊഡറിക്ക് (കൊളറാഡൊ) യില്‍ നിന്നും നാല്‍പത് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഭര്‍ത്താവ് ക്രിസ് വാട്ട്‌സിന്റെ (33) ജോി സ്ഥലത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തതായി ആഗസ്റ്റ് 16 ന് പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഭാര്യയേയും കുട്ടികളേയും കാണാതായതിന് ശേഷം ഭര്‍ത്താവ് ടി വിയിലൂടെ നടത്തിയ അഭ്യര്‍ത്ഥനയില്‍ ഇവരെ ആരെങ്കിലും തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ വിട്ടയയ്ക്കണമെന്ന് വികാര ഭരിതനായി അഭ്യര്‍ത്ഥിച്ചിരുന്നു.ബുധനാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ഭര്‍ത്താവ് ക്രിസ് കുറ്റ സമ്മതം നടത്തി. മൂവരേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് പോലീസിന് ഇയ്യാള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

കൊളറാഡൊ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എഫ് ബി ഐയും സംയുക്തമായാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.മൂന്ന് ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും, തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചതിനും ക്രിസിന്റെ പേരില്‍ കേസ്സെടുത്ത് അറസ്റ്റ് ചെയ്തു.

ജാമ്യം അനുവദിക്കാതെ ഇയ്യാളെ വെല്‍ഡ് കൗണ്ടി ജയ്ിലില്‍ പാര്‍പ്പിച്ചിരിക്കയാണ്.കൊലപാതകത്തിന് പ്രേരിപ്പിച്ചിരുന്നതെന്തായിരുന്നുവെന്നും, എങ്ങനയാണെന്നും അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

പി.പി. ചെറിയന്‍

Share This Post