ഡാലസില്‍ ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ശനിയാഴ്ച വൈകീട്ടു 6 നു

ഡാലസ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള ആനന്ദ് ബസാര്‍ ഓഗസ്റ്റ് 11 ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടു കൂടി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആനന്ദ് ബസാര്‍ എഡിസണ്‍ സര്‍ക്കിള്‍ പാര്‍ക്കില്‍ ശനിയാഴ്ചയാണ് സംഘടിപ്പിക്കുന്നത്. സാധാരണ ഗ്രാന്റ് പ്രറേറി ലോണ്‍ പാര്‍ക്കില്‍ നടന്നു വരുന്ന ആഘോഷങ്ങള്‍ എഡിസണിലെ സര്‍ക്കിള്‍ പാര്‍ക്കിലാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.കാര് പാര്ക്കിങ് സൗജന്യമായിരിക്കും .

പരിപാടിയില്‍ സ്വാതന്ത്ര്യദിന പരേഡ്, ലൈവ് മ്യൂസിക്, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവക്കു പുറമെ വിവിധ വ്യവസായ ഗ്രൂപ്പുകളുടെ സ്റ്റാളുകളും ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വര്ഷം ഡാളസ് വൈ എം ഇ ഫിന്റെ പ്രത്യകേ ബൂത്തും സജീകരിച്ചിട്ടുണ്ടെന്നു പവർ വിഷൻ ഡയറക്ടർ സാം മാത്യൂസ് അറിയിച്ചു .സമാപനത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഫയര്‍ വര്‍ക്ക്‌സ് കൂടുതല്‍ ആളുകളെ ഈ പരിപാടിയിലേക്ക് ആകര്‍ഷിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. മേളയില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 972 234 4268.

പി. പി. ചെറിയാന്‍

Share This Post