ഡാളസ് ‘ഡ്രീംസ്’ സമ്മർ ക്യാമ്പ്; രജിസ്ടേഷൻ പുരോഗമിക്കുന്നു

ഡാലസ് : നേതൃ പരിശീലനവും വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എജ്യുക്കേഷൻ സെന്ററും, കേരളാ അസോസിയേഷനും, ഡ്രീംസ് ഓർഗനൈസേഷനും സംയുക്തമായി മിഡിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന അഞ്ചാമത് ‘ഡ്രീംസ്’ സമ്മർ ക്യാമ്പിന്റെ രജിസ്ടേഷൻ പുരോഗമിക്കുന്നു.

ഓഗസ്റ്റ് 6 മുതൽ 10 (തിങ്കൾ – വെള്ളി ) വരെ തീയതികളിൽ ഗാർലന്റ് കേരളാ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ 3 വരെയാണ് ക്യാമ്പ്. ഒരുക്കങ്ങൾ പൂർത്തിയായതായും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ പരിശീലന ക്യാംപിനു ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണന്നും ഭാരവാഹികൾ അറിയിച്ചു

കുട്ടികൾക്ക് ലീഡർഷിപ്പ് , ഇന്റർ പേഴ്സസണൽ സ്കിൽസ് , ടാലെന്റ്‌റ് ഡെവലപ്പ്മെന്റ് എന്നിവക്കു പ്രാധാന്യം നല്കിയാണ് പരിശീലന പരിപാടി. ഉച്ചഭക്ഷണമുൾപ്പെടെ 25 ഡോളർ മാത്രമാണ് രജിസ്ട്രഷൻ ഫീ.

ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ (പ്രോജെക്ട് ഡയറക്ടർ), രക്ഷകർത്താക്കൾ, വോളണ്ടിയേഴ്‌സ്‌ എന്നിവർ ക്യാംപിനു നേതൃത്വം നൽകുന്നു . നിരവധി വിദ്യാർഥികൾ പങ്കെടുത്തു മുൻ വർഷങ്ങളിൽ നടന്ന സമ്മർ ക്യാമ്പ് വൻവിജയമായിരുന്നു . ക്യാംപിനു രജിസ്റ്റർ ചെയ്യുവാൻ കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്:

ജോൺസൺ കുര്യാക്കോസ്: 972 310 3455
ഷാജി തോമസ്: 214 966 6627
ഹരിദാസ് തങ്കപ്പൻ: 214 908 5686
സിബി വാരിക്കാട്ട്: 469 360 9200

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Share This Post