ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപന വാര്‍ഷികവും ആഘോഷിച്ചു

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപനത്തിന്റെ 40-ാമത് വാര്‍ഷികവും സുവിശേഷ മഹായോഗവും 2018 ജൂലൈ 20,21,222 (വെള്ളി, ശനി, ഞായര്‍) തീയതകളില്‍ ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ്തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത വാഗ്മിയും സുവിശേഷ പ്രാസംഗികനുമായ വന്ദ്യ പാറേക്കര പൗലോസ് കോറെപ്പിസ്‌കോപ്പായുടെയും സഹോദര ഇടവകകളിലെ ശ്രേഷ്ഠ വൈദീജരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി.

ജുലൈ 20, 21 (വെള്ളി, ശനി) ദിവസങ്ങളില്‍ വന്ദ്യ പാറേക്കര അച്ചന്റെ സുവിശേഷഘോഷണവും ധ്യാനവും വളരെ അനുഗ്രഹപ്രദമായിരുന്നു ശനിയാഴ്ച വൈകിട്ട് അഭി: തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും ജൂലൈ 22 ഞായറാഴ്ച രാവിലെ 8.30 മണിക്ക് പ്രഭാത നമസ്ക്കാരവും 9.30 മണിക്ക് അഭി: തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രസംഗവും വി:കുര്‍ബ്ബാന മധ്യേ പരിശുദ്ധനായ മോര്‍ പത്രോസ് ശ്ശിഹായുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പെരുന്നാള്‍ ഏറ്റുകഴിച്ചവര്‍ക്കു വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തകയുണ്ടായി. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ വിശ്വാസികള്‍ എല്ലാവരും ഭാഗഭാക്കായി.

റാസയുടെ മുമ്പില്‍ ഭക്തിനിര്‍ഭരമായ ഗാനങ്ങളോട് കൂടിയ രഥവും പിന്നിലായി ചെണ്ടമേളവും പിന്നിലായി കൊടിതോരണങ്ങളുമായി സണ്‍ഡേ സ്കൂള്‍ ജുഞ്ഞുങ്ങളും അതിനും പിന്നിലായി വെള്ളിക്കുരിശ് സ്വര്‍ണ്ണക്കുരിശ് മുത്തുക്കുട എന്നിവ വഹിച്ച് വിശ്വാസികളും ഏറ്റവും പിന്നിലായി വന്ദ്യ: വൈദീകരും അണിനിരന്നത് റാസയുടെ ഭംഗി കൂട്ടി. നൊര്‍ത്ത്‌ലെയ്ക്ക് സിറ്റി പോലീസിന്റെ സാന്നിധ്യം റാസയുടെ ഭംഗിയായ നടത്തിപ്പിനു മാറ്റ് കൂട്ടി.

ഇടവകയുടെ പ്രാരംഭകാല കുടുംബങ്ങളെ പ്രത്യേജം ആദരിക്കുകയും 2018 ലെ ഹൈസ്കൂള്‍ കോളേജ് ഗ്രാജുവേറ്റ്‌സിനെ അനുമോദിക്കുകയും ഇടവകയുടെ ഉപഹാരം നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ പെരുന്നാളാഘോഷങ്ങള്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ബഹു: ലിജു പോള്‍ അച്ചന്‍ ബഹു: മാത്യു കരുത്തലക്കല്‍ അച്ചന്‍ സെന്റ് മേരീസ് ക്‌നാനായ ജാക്കബൈറ്റ് പള്ളി വികാരി ബഹു: മേപ്പുറത്ത് തോമസ് അച്ചന്‍ , ബഹു: അനീഷ് സ്കറിയ അച്ചന്‍ ചിക്കാഗോ മര്‍ത്തോമ്മ പള്ളി വികാരി ബഹു: ഷിബി വര്‍ഗീസ് അച്ചന്‍ സഹവികാരി ബഹു:ജോര്‍ജ് വര്‍ഗ്ഗിസ് അച്ചന്‍ ലൊമ്പാര്‍ഡ് മര്‍തോമ്മ പള്ളി വികാരി ബഹു: സുനീത് മാത്യു അച്ചന്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ബഹു: ഹാം ജോസഫ് അച്ചന്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ബഹു: എബി മാത്യു അച്ചന്‍, ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ വികാരി ബഹു: അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ അച്ചന്‍, ചിക്കാഗോ ആഗ്ലിക്കന്‍ പള്ളി വികാരി ബഹു: മാത്യു ഇടിക്കുള അക്ലന്‍, എന്നീ വൈദിജരുംന് റവ: ഡീക്കന്‍ സുമിത്ത് ശെമ്മാശ്ശനും (സെന്റ് ജോര്‍ജ് യാക്കോബായ പള്ളി) സഹോദര ഇടവകകളിലെന്വിശ്വാസികളും പങ്കെടുക്കുകയുണ്ടായി. ഞായറാഴ്ച നടന്ന ടേസ്റ്റ് ഓഫ് സെന്റ് പീറ്റേഴ്‌സ് ഒരു വേറിട്ട അനുഭവമായിരുന്നു. അതിനു നേത്രുത്വം കൊടുത്ത ശ്രീ അരുണ്‍ സാമുവേല്‍ ശ്രീ ജോണ്‍സണ്‍ ജോര്‍ജ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി

പെരുന്നാളില്‍ ആദ്യാവസാനം പങ്കെടുത്ത് ചെറുതും വലുതുമായി സഹകരിച്ച വിശ്വാസികള്‍ക്കും ഇടവക ഭരണസമിതിക്കും സഹോദര ഇടവകയിലെ വൈദീക ശ്രേഷ്ഠര്‍ക്കും ബഹു: ശെമ്മാശന്മാര്‍ക്കും ഉള്ള നന്ദി സഹവിജാരി ബഹു: ബിജുമോന്‍ അച്ചന്‍ തന്റെ നന്ദി പ്രസംഗത്തില്‍ ആശംസിച്ചു. ഏകദേശം 2 മണിയോടുകൂടി വിജാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ കൊടിയിറക്കിയതോടെ 2018 ലെ പെരുന്നാളാഘോഷങ്ങള്‍ക്കു തിരശ്ശീല വീണു. ഈ വര്‍ഷത്തെ പെരുന്നാളിനു സെക്രട്ടറി ശ്രീ ജയ്‌സണ്‍ ജോണ്‍ ടസ്റ്റി ശ്രീ ജോര്‍ജ് മാത്യു എന്നിവരോടൊപ്പം പെരുന്നാള്‍ കമ്മറ്റി അംഗങ്ങളും നേത്യത്വം നല്‍കി.

ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post