കനേഡിയന്‍ നെഹ്‌റു ട്രോഫി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കാനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി (Brampton Boat Race) ഓഗസ്റ്റ് 18 നു കാനഡയിലെ പ്രഫസേഴ്‌സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു. കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൗഡിയും, പയിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വള്ളംകളി നിര്‍വാഹകസമതി ചെയര്‍മാര്‍ ബിനു ജോഷ്വാ അറിയിച്ചു.

കേവലം രണ്ടുപേര്‍ക്കിരിക്കാവുന്ന ചെറു വള്ളത്തില്‍ ആരംഭിച്ചു വര്‍ഷങ്ങളായി രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി നടത്തിവരുന്ന ഈ വള്ളംകളിയെ പ്രവസിലോകാതെ ഏറ്റവും വലിയ വള്ളംകളി എന്ന നിലവാരത്തിലേക്ക് എത്തിക്കാന്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന്റെ നേത്രത്വത്തില്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. ഈ വര്‍ഷവും പതിന്‍മടങ്ങ് ആവേശത്തോടെയും ഉത്സഹതോടെയുമാണ് സമാജം വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

സമാജപ്രവര്‍ത്തകര്‍ക്ക് പുറമേ ടൊറന്റോയിലെ വിവിധ പ്രസ്ഥാനങ്ങളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളും വള്ളംകളിക്കു രാപകല്‍ പിന്തുണയുമായി രംഗത്തുണ്ട്. ഏതാണ്ടു പതിനാറു ടീമുകള്‍ ഇതിനോടകമായി താങ്ങളുടെ ടീമുകളുമായി മത്സര രംഗത്ത് നില ഉറപ്പിച്ചു കഴിഞ്ഞു. ഇതില്‍ പ്രഗത്ഭരായ നാലു വനിതാ ടീമുകളും ഉള്‍പ്പെടുന്നു, ഇതോടെ മത്സരങ്ങള്‍ തീപാറും എന്നുറപ്പായി.

മത്സരങ്ങള്‍ ഭംഗിയായിയും ചിട്ടയായും നടത്തുവാന്‍ ഗോപകുമാര്‍ നായര്‍, തോമസ് വര്‍ഗീസ് എന്നിവരുടെ നേത്രത്വത്തില്‍ റെസ് കോര്‍ഡിനേറ്റര്‍മാര്‍ മത്സരങ്ങളുടെ നടത്തിപ്പിന്റെ ചുക്കാന്‍ പിടിക്കുന്നു. ക്യാപ്റ്റന്‍ ജോയ് ഇമ്മാനുവേലിന്റെ നേത്രത്വത്തില്‍ സെയിഫ്റ്റി കമ്മറ്റിയും ലേക്കില്‍ ഇമചിമ്മാതെ നിരീക്ഷണത്തില്‍ ആയിരിക്കും.

ജോയിച്ചന്‍ പുതുക്കുളം

Share This Post