ന്യൂജേഴ്‌സി: അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധ ദൈവമാതാവിന്റെ നിത്യചൈതന്യത്താല്‍ പ്രശോഭിതമായിരിക്കുന്ന ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും, കാലം ചെയ്ത ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ബാവയുടെ ഇരുപത്തിരണ്ടാമത് ഓര്‍മ്മയും സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച മുതല്‍ എട്ടാം തീയതി ശനിയാഴ്ച വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. അഭിവന്ദ്യ പിതാക്കന്മാരായ…

ചിക്കാഗോ: കണ്ണൂര്‍ തടിക്കടവ് സ്വദേശിയും പരേതനായ ഏത്തക്കാട്ട് ജോസഫിന്റേയും, മറിയത്തിന്റേയും പുത്രന്‍ ജോസഫ് (തങ്കച്ചന്‍, 59 വയസ്) നിര്യാതനായി. തലയോലപ്പറമ്പ് കളങ്ങോട്ട് സോസിമോളാണ് ഭാര്യ. ജസ്റ്റിന്‍, ജോഷ്വാ, ആഷ്‌ലി എന്നിവര്‍ മക്കളാണ്. ചിക്കാഗോയില്‍ തന്നെയുള്ള കുഞ്ഞുമോള്‍, ബിന്ദു എന്നിവര്‍ സഹോദരിമാരും, ജോയിച്ചന്‍ കളത്തില്‍, സോംസണ്‍ ദേവസ്യ എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. ജോസുകുട്ടി, ബേബി (പരേതന്‍), പെണ്ണമ്മ,…

ന്യൂയോര്‍ക്ക്: പ്രളയം തീര്‍ത്ത സങ്കടക്കടല്‍ താണ്ടാന്‍ ശ്രമിക്കുന്ന കേരളത്തിന് ന്യുയോര്‍ക്കില്‍ നിന്ന് നേരിട്ട് സഹായവുമായി മലയാളി ഹിന്ദു മണ്ഡലം (മഹിമ). തിരുവന്തപുരത്തും പന്തളത്തും പ്രവര്‍ത്തിക്കുന്ന സേവാഭാരതി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മഹിമ പ്രസിഡന്റ് രഘു നായര്‍ നേരിട്ടെത്തി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍, മരുന്ന്, ശുചീകരണ സാധനങ്ങള്‍, തുണി തുടങ്ങിയവ കൈമാറി. തിരുവന്തപുരത്ത് കോട്ടയക്കകം സ്‌കുളില്‍ പ്രവര്‍ത്തിക്കുന്ന…

കൊച്ചി: കേരളജനതയുടെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു, അഭിവാദ്യം അര്‍പ്പിച്ചു. ലോക രാജ്യങ്ങളുള്‍പ്പെടെ ഈ നിര്‍ണായക നിമിഷത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുമ്പോള്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു: ”വെള്ളപ്പൊക്ക ദുരിതത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവര്‍ക്ക് അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രം…

ഒക്കലഹോമ: ബെഥനി സെയിന്റ് ജോര്‍ജ് സിറിയക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ പ്രശസ്ത സുവിശേഷ പ്രസംഗകനും വേദശാസ്ത്ര പണ്ഡിതനുമായ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ധ്യാനയോഗം നടത്തപെടുന്നു. ഓഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെയും, ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 10 മുതല്‍…

സാന്റാ ക്ലാര, കാലിഫോര്‍ണിയ: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നായര്‍ സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആദ്യ ഗഡുവായി മൂന്നര ലക്ഷം രൂപയുടെ അവശ്യ സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പള്ളിപ്പുറം ഗവണ്മെന്റ് എല്‍ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വില്ലേജ് ഓഫീസര്‍ക്ക് കൈമാറി എന്‍എസ്സ്…

ലൂയിവില്‍, കെന്റക്കി: നൂറുകണക്കിന് ആളുകളുടെ ജീവനും, കോടികളുടെ നഷ്ടവും വിതച്ച കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലൂയിവില്‍ (എം.എ.എല്‍.എ.യു) തീരുമാനിച്ചു. നൂറ്റമ്പതോളം അംഗങ്ങള്‍ മാത്രമുള്ള താരതമ്യേന ചെറിയ സംഘടന ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എണ്‍പതുകളുടെ ആദ്യ കാലഘട്ടത്തില്‍ ലൂയിവില്ലിലേക്ക്…

ഡാളസ്; മഹാപ്രളയത്തിന്റെ ദുരിതക്കടലിൽ ആടിയുലയുന്ന കേരളജനതക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ നാരായണ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ ഗുരു ജയന്തി ചടങ്ങുകൾ ഒഴിവാക്കിയതായും ,അതിനു പകരമായി പ്രളയക്കെടുതിൽ ദുരിതമനുഭവിക്കുന്ന മലയാളി സഹോദരങ്ങളുടെ താൽക്കാലിക ആശ്വാസത്തിനായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും ഫണ്ട് ശേഖരണവും , പ്രാർത്ഥന…

ബോസ്റ്റണ്‍: പ്രശസ്ത ഗായകരായ കെ.ജി. മര്‍ക്കോസ്, ബിനോയ് ചാക്കോ, ജോബ് കുര്യന്‍, അന്ന ബേബി എന്നിവര്‍ അണിനിരക്കുന്ന “ആത്മസംഗീതം 2018′ ഗാനസന്ധ്യ സെപ്റ്റംബര്‍ 29-നു ശനിയാഴ്ച വൈകിട്ട് 5.30-നു വേയ്‌ലാന്റ് ഹൈസ്കൂള്‍ തീയേറ്ററില്‍ വച്ചു നടത്തപ്പെടും. പരിപാടിക്ക് മാറ്റുകൂട്ടുവാനായി കേരളത്തില്‍ നിന്നുതന്നെയുള്ള യേശുദാസ് ജോര്‍ജ്, എബി ജോസഫ്, പന്തളം ഹരികുമാര്‍, ലിജിന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ…

ചിക്കാഗോ: ചെറിയ മോഹവുമായി തുടങ്ങി വലിയ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ട് അരുണ്‍ സൈമണ്‍ നെല്ലാമറ്റവും അജോമോന്‍ പൂത്തുറയിലും ഫെയ്‌സ്ബുക്കിലെ ഫണ്ട് സമാഹരണം അവസാനിപ്പിച്ചു. ഇന്ന് ഉച്ച വരെ 1,353,424 ഡോളര്‍ പിരിഞ്ഞു കിട്ടി. ഒന്‍പതര കോടി രൂപ. അഞ്ചര ദിവസം കൊണ്ട് ഇത്തരമൊരു നേട്ടം കൈവരിച്ച ചരിത്രം കുറഞ്ഞത് മലയാളികള്‍ക്കിടയിലെങ്കിലുമില്ല. തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…