യുവത്വത്തിനായി വേറിട്ട പരിപാടികളുമായി എന്‍ എസ് എസ് സംഗമം

ഷിക്കാഗോ: ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമം യുവതി യുവാക്കളുടെ വേറിട്ട പരിപാടികള്‍ക്ക് വേദിയാകും. വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ പരിപാടികളാണ് യുവത്വത്തിനായി തയ്യാറാക്കിയിരിക്കുന്നത്. യൂത്ത് ചെയര്‍മാന്‍ വരുണ്‍ നായര്‍, കോ ചെയര്‍ രേവതി നായര്‍ എന്നിവര്‍ അറിയിച്ചു കണ്‍വന്‍ഷനെത്തുന്ന 21 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒന്നിച്ചിരുന്ന് കീര്‍ത്തനം ആലപിക്കുന്ന നാദ ബ്രഹ്മം വേറിട്ട സംഗീത പരിപാടിയാകും. യുവതികള്‍ക്ക് മാത്രമായി മിസ് മഹാലക്ഷമി എന്ന പേരില്‍ ഫാഷന്‍ ഷോ ഉണ്ടാകും.കേരളത്തിലെ പ്രമുഖ വസ്ത്രാലയമായ മഹാലക്ഷ്മി സില്‍ക്ക് പ്രായോജകരാകുന്ന പരിപാടി വ്യത്യസ്ഥ രീതിയിലാണ് അവതരിപ്പിക്കുക. യൂത്തിനുവേണ്ടി ഡോ പ്രദീപ് ചള്ളിയില്‍ പ്രത്യേക പ്രചോദന പ്രഭാഷണം നടത്തും. ഇവര്‍ക്കായി പ്രശ്‌നോത്തരി മത്സരവും ഉണ്ടകാും. പ്രത്യേക നഗരകാഴ്ച, കലാശക്കൊട്ട് ഡി ജെ എന്നിവയും വരുണ്‍ നായര്‍ ചെയര്‍മാനും, കോ ചെയര്‍ രേവതി നായര്‍ കോ ചെയറുമായുള്ള യൂത്ത് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നടക്കും.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍് 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വ്ത്തിലാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ നടക്കുക.

Share This Post