ടാമ്പായില്‍ അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 18-ന്

ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്) ഓണാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 18-ന് ശനിയാഴ്ച ടാമ്പായില്‍ അന്താരാഷ്ട്ര വടംവലി മത്സരം നടക്കും. ക്ലബ് ടസ്‌കേഴ്‌സുമായി സഹകരിച്ചാണ് വടംവലി മത്സരം നടത്തുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 6 ടീമുകളും, മറ്റു രാജ്യങ്ങളില്‍നിന്നും 2 ടീമുകളുമാണ് മത്സരങ്ങളിലേക്ക് പ്രതീക്ഷിക്കുന്നത്.

ഓഗസ്റ്റ് 18-ന് രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും മത്സരത്തിനുശേഷം ഘോഷയാത്രയോടുകൂടി ഓണാഘോഷ പരിപാടികള്‍ ആരംഭിക്കും. 201 മലയാളി മങ്കമാരുടെ തിരുവാതിര ഓണാഘോഷ പരിപാടിയിലെ പ്രധാന ആകര്‍ഷണമായിരിക്കും. ഏകദേശം രണ്ടായിരത്തോളം ആള്‍ക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് സജി കരിമ്പന്നൂരും, സെക്രട്ടറി ടിറ്റോ ജോണും അറിയിച്ചു. വടംവലി മത്സരങ്ങളുടെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് എബി & ജീവ പ്രാലേല്‍ ആണ്. രണ്ടാം സമ്മാനം ഓയില്‍ കമ്പനിയും, മൂന്നാം സമ്മാനം ക്യാരിയേജ് ഡ്രൈക്ലീനേഴ്‌സുമാണ് നല്‍കുന്നത്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സാല്‍മോന്‍ മാത്യു, വടംവലി മത്സരം കോര്‍ഡിനേറ്റേഴ്‌സായ ജയിംസ് ഇല്ലിക്കല്‍, ടിജോ, ടോമി മ്യാല്‍ക്കര, ഫ്രാന്‍സീസ് വയലുങ്കല്‍, ആന്‍സണ്‍ ജോസഫ് തുടങ്ങിയരുടെ നേതൃത്വത്തില്‍ പരിപാടികള്‍ വിജയകരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഷീലാ ഷാജുവാണ് ഓണാഘോഷ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി കരിമ്പന്നൂര്‍ (813 263 6032), ടിറ്റോ ജോണ്‍ (813 408 3777), സുനില്‍ വര്‍ഗീസ് (727 793 4627), ടി. ഉണ്ണികൃഷ്ണന്‍ (813 334 0123).

ജോയിച്ചന്‍ പുതുക്കുളം

Share This Post