സ്വന്തം ചരമക്കുറിപ്പ് തയാറാക്കി 5 വയസുകാരന്‍ മരണത്തിന് കീഴടങ്ങി

ഐഓവ: മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും, ചരമകുറിപ്പു എന്തായിരിക്കണമെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നല്‍കിയതിനുശേഷമാണ് 5 വയസ്സുക്കാരനായ ഗാരറ്റ് മത്തിയാസ് മരണത്തിന് കീഴ്ടങ്ങിയത്.കുട്ടികള്‍ക്കു വരുന്ന പ്രത്യേക കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ ജൂലായ് 6 ന് മരിക്കുന്നതിനുമുമ്പ് മകന്റെ എല്ലാ ആഗ്രഹങ്ങളും ഞങ്ങളെ അറിയിച്ചിരുന്നതായി ഐഓവായിലെ വാന്‍ മീറ്ററില്‍ നിന്നുള്ള മാതാപിതാക്കളും അറിയിച്ചു.

മരണശേഷം മൃതശരീരം ദഹിപ്പിക്കണമോ, അതോ അടക്കം ചെയ്യണമോ എന്ന ചോദ്യത്തിന് ദഹിപ്പിക്കണമെന്നാണ് ഗാരറ്റ് ആവശ്യപ്പെട്ടത്.തോര്‍ (ഠവീൃ) എന്ന സൂപ്പര്‍ ഹീറോ മൂവിയില്‍ കണ്ട സംസ്‌ക്കാരമാണ് ആഗ്രഹിക്കുന്നതെന്നും ഗാരറ്റ് പറഞ്ഞു.

എനിക്ക് അഞ്ചുവയസ്സാണ് പ്രായം, അഞ്ചു ബൗണ്‍സി ഹൗസ്സസ് ഞാന്‍ മരിക്കുമ്പോള്‍ വേണം. ബാറ്റ്മാന്‍ തോര്‍, ഐയേണ്‍മാന്‍, ഹല്‍ക്ക ആന്റ് സൈബോര്‍ഗ്, എന്നിവരാണ് തന്റെ സൂപ്പര്‍ ഹീറോസ് എന്നും തന്റെ ചരമകുറിപ്പില്‍ ചേര്‍ക്കണമെന്നും ഗാരറ്റ് ആവശ്യപ്പെട്ടു.ഒമ്പതുമാസം കാന്‍സര്‍ എന്ന മഹാരോഗത്തോട് മല്ലടിച്ചാണ് അവസാനം ഗാരറ്റ് തോല്‍വി സമ്മതിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

മറ്റൊരു കുട്ടിയുടെയും ജീവന്‍ കാന്‍സര്‍ കവര്‍ന്നെടുക്കാത്തവിധം ഇതിനെ പരാജയപ്പെടുത്തണമെന്നും, ഒരു ഗുസ്തിക്കാരനെപോലെ ഇതിനെ നേരിടണമെന്നും ഗാരറ്റ് ആഗ്രഹിച്ചിരുന്നു. ഗാരറ്റിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് 39,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

Share This Post