സെന്റ് മേരീസ് പാരീഷ് ബുള്ളറ്റിന്റെ 400 മത്തെ ആഴ്ചപ്പതിപ്പ് പ്രകാശനം ചെയ്തു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ നിന്നും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിന്റെ 400മത്തെ ലക്കത്തിന്‍റെ പ്രകാശനകര്‍മം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വഹിച്ചു.

ജൂലൈ 13 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ചിക്കാഗോയിലെ ഇതര സാമൂഹിക സാംസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശന കര്‍മ്മത്തിന് വേദിയൊരുക്കിയത്. സെ.മേരീസ് ഇടവക അസിസ്റ്റന്‍റ് വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ ബുള്ളറ്റിന്റെ 400മത്തെ പതിപ്പ് ബഹു. മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

തദവസരത്തില്‍ പാരീഷ് ബുള്ളറ്റിന്‍ എഡിറ്റര്‍ സ്റ്റീഫന്‍ ചൊള്ളമ്പേല്‍,എക്‌സിക്യൂട്ടീവ് അംഗങ്ങളായ പോള്‍സണ്‍ കുളങ്ങര, സിബി കൈതക്ക തൊട്ടിയില്‍,റ്റോണി കിഴക്കേക്കുറ്റ്, ഇതര സംഘടനകളെ പ്രതിനിധീകരിച്ച് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് (പാരീഷ് കൗണ്‍സില്‍ അംഗം), പീറ്റര്‍ കുളങ്ങര എന്നിവരോടൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും വേദിയില്‍ സന്നിഹിതരായിരുന്നു. സെ.മേരീസ് ക്‌നാനായ ദേവാലയത്തില്‍നിന്നും മുടങ്ങാതെ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിന്റെ പുതിയതായിയി ഡിസൈന്‍ ചെയ്ത ലോഗോയുടെ പ്രകാശനകര്‍മ്മം ജൂലൈ 8 ന് ഞായറാഴ്ച നടന്ന ചടങ്ങില്‍ വച്ച് കടുത്തുരുത്തി എം.എല്‍. എ. മോന്‍സ് ജോസഫ് നിര്‍വഹിച്ചു.

നാനൂറാമത്തെ ലക്കത്തിന്റെ പ്രകാശനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തുവാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് സെ.മേരിസ് ഇടവകാംഗങ്ങള്‍. നൂറുകണക്കിന് ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post