സെന്റ് ജെയിംസ് കൂടാരയോഗം ഇടവക ദേവാലയത്തിന്റെ ജന്മദിനം ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ സെന്റ് ജെയിംസ് കൂടാരയോഗം ജൂലൈ 15 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മാത്യു തട്ടാമറ്റത്തിലിന്‍റെ ഭവനത്തില്‍ കൂടിയ യോഗത്തില്‍ വച്ച് ഇടവക ദേവാലയമായ സെ. മേരീസ് പള്ളിയുടെ എട്ടാമത്തെ ബര്‍ത്ത് ഡേ ആഘോഷിച്ചു.

ഈശ്വര പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഇടവക വികാരി ബഹു. തോമസ് മുളവനാല്‍ അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുടുംബനാഥന്‍ മാത്യു ഏവരെയും സ്വാഗതം ചെയ്തു.തുടര്‍ന്ന് സെക്രട്ടറി സ്റ്റീഫന്‍ ഒറ്റയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു പാസാക്കി.

അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍ ആശംസാപ്രസംഗം നടത്തി.കുട്ടികള്‍ക്കായി വേറിട്ടു നടത്തിയ പ്രാര്‍ത്ഥനാ പരിശീലന ക്ലാസിന് ബ്രദര്‍ അങ്കിത്ത്, സിസ്റ്റര്‍ ജോവാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യോഗാവസാനം കൂടാരയോഗം കോഡിനേറ്റര്‍ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് വൈദികരോടൊപ്പം ഭാരവാഹികളേവരും ഒത്തൊരുമിച്ച് ഇടവക ദേവാലയത്തിന്റെ എട്ടാമത്തെ ജന്മദിനവാര്‍ഷികം സന്തോഷപൂര്‍വ്വം മധുരം പങ്കിട്ട് ആഘോഷിച്ചു. സമാപനത്തില്‍ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Share This Post