സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ മദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി

“സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഗോതമ്പു മണി നിലത്തു വീണു അഴുകുന്നില്ലെങ്കില്‍ അത് അതെ പടിയിരിക്കും അഴുകുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും (ജോണ്‍ 12:24)”

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ മാധ്യസ്ഥ തിരുനാള്‍ ജൂലൈ 1 മുതല്‍ 8 വരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതായി വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു .

തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂലൈ ഒന്നിന് ഞായറാഴ്ച്ച രാവിലെ 10 .30ന് ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് ഇടവക വികാരി ഫാ. ലിഗോറി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ഫിലിപ്പ് വടക്കേക്കര സഹകാര്‍മികകനായി.

ജൂലൈ രണ്ടിന് തിങ്കളാഴ്ച്ച രാവിലെ 7 .30 ന് വിശുദ്ധ ദിവ്യബലിയും, മാതാ പിതാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ജൂലൈ മൂന്നിന് ചൊവ്വാഴ്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂര്‍വം ആചരിക്കും. രാവിലെ 7.30 ന് വിശുദ്ധ ദിവ്യബലിയും,ഉണ്ണിഈശോയുടെ നൊവേനയും, കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യക പ്രാര്‍ത്ഥനകാളും നടത്തപ്പെടും.

ജൂലൈ നാലിന് ബുധനാഴ്ച സ്വാതന്ത്രദിനത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ രാവിലെ 9.00 മണിക്ക് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം എല്ലാ കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടും. തുടര്‍ന്ന് കടുംബാംഗങ്ങള്‍ പാരിഷ് ഹാളില്‍ ഒത്തു കൂടും. ബാര്‍ബിക്യൂവും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ അഞ്ചിന് വ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകീട്ട് 7.30 ന് വിശുദ്ധ ബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം ഗ്രാന്‍ഡ് പേരന്‍സിനുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ്.

ജൂലൈ ആറിന് വെള്ളിയാഴ്ചയിലെ വിശുദ്ധ തിരുക്കര്‍മ്മങ്ങള്‍ വൈകീട്ടു 7:30 നടത്തപ്പെടും.ഇന്നേദിവസം യുവജന ദിനമായി ആചരിക്കും. യുവാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും, തുടര്‍ന്ന് യൂദാശ്ലീഹായുടെ നൊവേനയും നടക്കും.

ജൂലൈ ഏഴിന് ശനിയാഴ്ച കുട്ടികളുടെ കണ്‍ഫര്‍മേഷന്‍ ദിനമായി ആചരിക്കും. പത്തു മണിക്ക് ആഘോഷമായ വിശുദ്ധ ദിവ്യ ബലിയും, അതോടനുബന്ധിച്ചു കുട്ടികള്‍ക്കുള്ള കണ്‍ഫര്‍മേഷനും നല്‍കുന്നതുമാണ്.

ജൂലൈ എട്ടിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വേസ്പരയും ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയും ബഹുമാനപ്പെട്ട ഫാ. സിബി സെബാസ്റ്റ്യന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തിരുനാള്‍ മധ്യേ വാഷിങ്ടണ്‍ ഡിവൈന്‍ മേഴ്‌സി ഹീലിംഗ് സെന്റര്‍ വൈസ്.ചാന്‍സലര്‍ റവ.ഫാ.തോമസ് സുനില്‍ എനേക്കാട്ട് വചന ശുസ്രൂഷ നല്‍കും.

മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും, അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തി വാഴ്ചയും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ പത്ത് കുടുംബങ്ങള്‍ ഒന്നിച്ചാണ് ഏറ്റെടുത്ത് നടത്തുന്നത്. ജോര്‍ജ് സെബാസ്റ്റ്യന്‍ ആന്‍ഡ് ബിന്ദു തെക്കേടം, ജെയിംസ് ആന്‍ഡ് സരിത മാത്യു, ജോണ്‍ ആന്‍ഡ് ദീപ ഇലഞ്ഞിക്കല്‍, ജോജി ആന്‍ഡ് റോസ്‌ലിന്‍ മാത്യു, ജോസ് ജോര്‍ജ് ആന്‍ഡ് ജിജി വടക്കുംമൂല, ലെസ്ലി ആന്‍ഡ് സ്മിത മാളിയേക്കല്‍, റോബിന്‍ ആന്‍ഡ് ദീപ ജോര്‍ജ്, റോണി മാത്യു ആന്‍ഡ് മമത പള്ളിവാതുക്കല്‍,റോയ് ആന്‍ഡ് ജോളി താടിക്കാരന്‍,സതീഷ് ആന്‍ഡ് ഹെതര്‍ എന്നിവരാണ് പ്രസുദേന്ധിമാര്‍.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ റോബിന്‍ ജോര്‍ജ്, ജിജീഷ് തോട്ടത്തില്‍, ജോനഥന്‍ പെരുമ്പായില്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ ഒമ്പതിന് തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധബലിയും, മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനിഷ് ജോസഫ് (കൈക്കാരന്‍) 2019789828, മേരിദാസന്‍ തോമസ് (കൈക്കാരന്‍) 201 9126451, ജസ്റ്റിന്‍ ജോസഫ് (കൈക്കാരന്‍) 7327626744, സാബിന്‍ മാത്യു (കൈക്കാരന്‍) 8483918461, റോബിന്‍ ജോര്‍ജ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍)8483916535 , ജിജീഷ് തോട്ടത്തില്‍ തിരുനാള്‍ കോര്‍ഡിനേറ്റര്‍) 6065584351 , ജോനഥന്‍ പെരുമ്പായില്‍ (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 7325402977.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Share This Post