സോഷ്യല്‍ മീഡിയ മാലിനികരിക്കുന്നവരെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: കുര്യന്‍ പ്രക്കാനം

അല്പം മാനസിക വൈകല്യവും കുശുമ്പ് എന്ന തീരാ വ്യാധിയും പിടിച്ച ഒരു പറ്റം ആളുകള്‍ ഇന്നു നമുക്ക്ചുറ്റും മാത്രമല്ല ,സോഷ്യല്‍ മീഡിയയും കൈയടക്കിയിരിക്കുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഈ മാരക രോഗം മലയാളി സമൂഹമാകെ പരത്തുവാന്‍ ഇക്കൂട്ടരെ അനുവദിക്കാന്‍ സമൂഹം അനുവദിക്കാന്‍ പാടില്ല പ്രമുഖ പ്രവാസി നേതാവായ കുര്യന്‍ പ്രക്കാനം താനെ ഫേസ് ബുക്കില്‍ കുറിച്ചു പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം https://www.facebook.com/kurianprakkanam/ എന്ന ലിങ്കില്‍ വയിക്കാവുന്നതാണ്

അല്പം മാനസിക വൈകല്യവും കുശുമ്പ് എന്ന തീരാ വ്യാധിയും പിടിച്ച ഒരു പറ്റം ആളുകള്‍ ഇന്നു നമുക്ക്ചുറ്റും മാത്രമല്ല ,സോഷ്യല്‍ മീഡിയയും കൈയടക്കിയിരിക്കുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഈ മാരക രോഗം മലയാളി സമൂഹമാകെ പരത്തുവാന്‍ ഇക്കൂട്ടരെ അനുവദിക്കാന്‍ പറ്റില്ല

ഹനാന്‍ എന്ന കുട്ടിയുടെ കഥയാണല്ലോ മലയാള ലോകത്തെ ഏറ്റവും പുതിയ വിവാദം. കഥയുടെ സത്യമെന്തുമാകട്ടെ, കേട്ട കഥ അതുപോലെ തന്നെ ഉള്ളതാണോ അതോ കെട്ടിച്ചമച്ചതാണോ എന്നുള്ള വിധിയെഴുത്തല്ല എന്നെ ഏറ്റവും വിഷമിപ്പിച്ചത്.

ജീവിത സാഹചര്യങ്ങളുമായി വെല്ലുവിളിച്ചുള്ള അവളുടെ ധീരമായ ജീവിതത്തിനു നേരെ നമുക്ക് വേണമെങ്കില്‍ കണ്ണടക്കാം.ആര്‍ക്കും പരാതിയില്ല. എന്നാല്‍ നാളെ ഇതു മൂലം അവളെ തേടിയെത്തുന്ന നല്ലദിനങ്ങള്‍ ആലോചിക്കുമ്പോള്‍ ഒരു വൈകല്യം ബാധിച്ച മനസിനുണ്ടാകുന്ന ചൊറിച്ചില്‍,അത് അംഗീകരിക്കാന്‍ പ്രയാസമാണ്.

സ്വന്തം സുഹൃത്തുകളുടെ നേട്ടങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പോലും ഒരു “LIKE” അടിക്കാന്‍ മടിയും പിശുക്കും കാട്ടുന്ന !പൈശന്യപടയെല്ലാം ഹാലിളകി ഒരു കൊച്ചു പെന്കുട്ടിക്കെതിരെ പടവാളുമായി ഇറങ്ങി തിരിച്ചിരിക്കുന്നു. നിങ്ങള്‍ വിമര്‍ശിക്കൂ പക്ഷെ ദയവായി അസഭ്യ വാചകങ്ങളുമായും വ്യക്തിഹത്യയുമായും ആ കുട്ടിയെ ഇനി അക്രമിക്കരുതെ.

മലയാളി സഹൂഹത്തിന്റെ മനസാക്ഷിയെ ഏതെങ്കിലും “ചിളുക്ക് മാധ്യമക്കാരന്‍” കച്ചവടം നടത്തിയെങ്കില്‍ അവനെ തുറന്നു കാട്ടണം എന്നതില്‍ രണ്ടഭിപ്രായം ഇല്ല. പക്ഷെ പരാക്രമം ഓരു പാവം കുട്ടിയുടെ നേരെ ശരിയല്ല.

ഒരു കൊച്ചുകുട്ടിയോട് പരസ്യമായി അത്ര അസഹ്യമായ പരുഷ അസഭ്യ വാക്കുകള്‍, അത്ര വെറുപ്പോടെ എങ്ങനൈ സമൂഹ മാധ്യമങ്ങള്‍ വഴി പറയാന്‍ സാംസ്കാരിക കേരളത്തിന്റെ മക്കളായ നമുക്ക് സാധിക്കും?

സോഷ്യല്‍ മീഡിയയില്‍ സ്വല്പ്ലം തെറി അഭിഷേകം നടത്തിയാല്‍ സ്വയം വലിയ ആരാധനാ തോന്നുന്നവരോട് സഹതാപം മാത്രം. കൂടുതല്‍ ആവേശത്തോടെ സംസ്കരശൂന്യമായി ചീത്തവിളിച്ചു സോഷ്യല്‍ മീഡിയ മാലിനികരിക്കുന്നവരെ ആളുകള്‍ ഒഴിവാക്കാന്‍ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് എന്തിന്റെ പേരില്‍ ആയാലും .ഇങ്ങനെ ഉള്ളവര്‍ക്ക് അല്പം മാനസിക വൈകല്യ പ്രശനം നേരിടുന്നുണ്ടാവാം എന്നു മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നാളെ ഞങ്ങള്‍ക്കും ഒരു തെളിച്ചം ഉണ്ടായാല്‍ ഇവര്‍ വരും നിങ്ങള്‍ക്കെതിരെ പൂരപാട്ടുമായി…

നമുക്ക് മാറി ചിന്തിക്കാം …
കഥ ശരിയെങ്കില്‍ അവളെ സഹായിച്ചില്ലെങ്കിലും കുറഞ്ഞത് ഉപദ്രവിക്കതിരിക്കാം, തെറ്റെങ്കില്‍ അവള്‍ക്കു മാപ്പ് കൊടുക്കാം .

പ്രതികരിച്ചോളൂ,സഭ്യമായി ..
https://www.facebook.com/kurianprakkanam/

ജോയിച്ചന്‍ പുതുക്കുളം

Share This Post