ശ്രേഷ്ഠ കാതോലിക്കാ ബാവ നവതിയുടെ നിറവില്‍; ഓക്പാര്‍ക്ക് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന

ഓക്പാര്‍ക്ക്: നവതിയിലേക്ക് (തൊണ്ണൂറാം ജന്മദിനം) പ്രവേശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സിനുവേണ്ടി ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി റവ.ഫാ. ലിജു പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവക ജനങ്ങള്‍ അനുമോദനങ്ങളും ആശംസയും ബാവായെ അറിയിച്ചു.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്തെ ശ്രേഷ്ഠ ബാവായുടെ സഭാശുശ്രൂഷയും, കഷ്ടപ്പാടുകളും സഭയുടെ ചരിത്രത്തില്‍ ഏറെ പ്രധാന്യത്തോടെ ഓര്‍ക്കുമെന്നും വരം തലമുറകള്‍ക്ക് അതു വലിയ പ്രചോദനമായി നിലനില്‍ക്കുകയും ചെയ്യും. മലങ്കരയുടെ യാക്കോബ് ബുര്‍ധാന ആയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭയുടെ ശില്പിയായും ശ്രേഷ്ഠ ബാവ വിശ്വാസികളുടെ മനസ്സില്‍ എന്നും ഓര്‍മ്മിക്കും. ഷെവലിയാര്‍ ജെയ്‌മോന്‍ കെ. സ്കറിയ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post