സാധക സംഗീത പുരസ്കാരം 2018 പണ്ഡിറ്റ് രമേഷ് നാരായണന്

ന്യൂജേഴ്‌സി: ലളിതസംഗീതത്തെയും, ശുദ്ധസംഗീതത്തെയും, ഒരു പോലെ പ്രചരിപ്പിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തുകൊണ്ട്, ട്രൈസ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന, സാധക സ്ക്കൂള്‍ ഓഫ് മ്യൂസിക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന, ഈ വര്‍ഷത്തെ സാധക സംഗീത പുരസ്കാരം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍, പണ്ഡിറ്റ് രമേഷ് നാരായണന് നല്‍കുവാന്‍ തീരുമാനിച്ചു.

സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ച സംഗീതജ്ഞരെ ആദരിയ്ക്കുവാന്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഈ പുരസ്കാരം, ഈ വരുന്ന ജൂലൈ 22 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂജേഴ്‌സിയിലെ, എഡിസണ്‍ ഹോട്ടലില്‍ വെച്ച് നല്‍കപ്പെടുമെന്ന് ഡയറക്ടര്‍, െ്രക.ഐ. അലക്‌സാണ്ടര്‍ അറിയിച്ചു. തദവസരത്തില്‍ ട്രൈസ്‌റ്റേറ്റിലെ സംഗീത പ്രേമികളും, സാധകയുടെ അഭ്യുദയകാംക്ഷികളും ഒത്തുചേരുന്നു. ഇതിനോടനുബന്ധിച്ച് ഒരു ലൈവ് സംഗീതവിരുന്നും, ഡിന്നറും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. എന്‍ട്രി പാസ്സിനുവേണ്ടി ഫല്‍യറില്‍ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടുക.

Share This Post