രാജു എബ്രഹാം എംഎൽഎ യ്ക്കു ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉജ്വല സ്വീകരണം സ്വീകരണം നൽകി

ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശത്തിനെത്തിച്ചേർന്ന റാന്നി എംഎൽഎയും അസ്സോസിയേഷൻ രക്ഷാധികാരിയുമായ രാജു എബ്രഹാമിന് ഹൂസ്റ്റൺ റാന്നി അസ്സോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി.ജൂൺ 30 നു ശനിയാഴ്ച വൈകുന്നേരം 7:00 നു കേരള തനിമ റസ്റ്റോറന്റിൽ വച്ചായിരുന്നു സ്വീകരണ സമ്മേളനം.

മാധ്യമ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അസോസിയേഷൻ പ്രസിഡണ്ടുമായ തോമസ് മാത്യു (ജീമോൻ റാന്നി)സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. റാന്നി നിവാസികളുടെ മാത്രമല്ല അമേരിക്കൻ മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ട നേടിയ എം ൽ എ യാണ് രാജു അബ്രഹാമെന്ന് ജീമോൻ പറഞ്ഞു.റാണി മണ്ടലത്തിന്റെ വികസനത്തിനുവേണ്ടി സദാസമയവും പ്രവർത്തനനിരതനാണ് അദ്ദേഹമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു തുടർന്ന് എംഎൽഎയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ജോയിന്റ് സെക്രട്ടറി ബിനു സക്കറിയാ കളരിക്കമുറിയിൽ സ്വാഗതം ആശംസിച്ചു.

1996 മുതൽ റാന്നിയെ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന എംഎൽഎ യുമായി ഒരു തുറന്ന സംവാദം സംഘടിപ്പിച്ചത് സമ്മേളനത്തെ വേറിട്ടതാക്കി. റാന്നി മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും റാന്നിയുടെ വികസനത്തിന് എംഎൽഎ എന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. റാന്നിയിലെ റോഡുകൾ, ജലസേചന പദ്ധതികൾ, ആശുപത്രികൾ, പാലങ്ങൾ തുടങ്ങിയവയെപ്പറ്റി പങ്കെടുത്തവർ ചോദ്യങ്ങളായി ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉചിതമായ മുറുപടിനൽകുകയും നാളിതു വരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും കേരള സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന പദ്ധതികളും മറ്റു വികസന പരിപാടികളെ കുറിച്ച് സവിസ്തരം പ്രദിപാദിക്കുകയും ചെയ്‌തു
ചെറുവള്ളി എസ്റ്റേറ്റിലെ നിർദിഷ്ട ശബരിമല വിമാനത്താവളവുമായി ഉണ്ടായിട്ടുള്ള തടസങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നും വിമാനത്താവളം വന്നാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് റാന്നി മണ്ഡലത്തിലായിരിക്കുമെന്നും എംഎൽഎ പറഞ്ഞു.

റവ.ഡോ. എബ്രഹാം ചാക്കോ, ഉപരക്ഷാധികാരികളായ ജോയി മണ്ണിൽ, ബാബു കൂടത്തിനാലിൽ, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, സി.ജി.ഡാനിയേൽ, രജി കുര്യൻ, റോയ് തീയാടിക്കൽ, ബാബു മുല്ലശ്ശേരിൽ,ജോർജ് എബ്രഹാം, എബ്രഹാം ജോസഫ്,വിനോദ് ചെറിയാൻ, മെബിൻ പാണ്ടിയത്‌, പ്രമോദ് തേനാലിൽ,സുനോജ്, ടോം, ബാലു, രാജു.കെ.നൈനാൻ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

പി.പി.ചെറിയാൻ

Share This Post