പാലാ മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും ജൂലായ് 21 ന്

ചിക്കാഗോ: പാലാക്കാര്‍ എന്നറിയപ്പെടുന്ന മീനച്ചില്‍ താലൂക്ക് നിവാസികളുടെ പതിനെട്ടാമത് പാലാ പിക്‌നിക്കും സമ്മേളനവും 2018 ജൂലായ് 21 ശനിയാഴ്ച രാവിലെ 11:00 മുതല്‍ വൈകിട്ട് 6:00 വരെ മോര്‍ട്ടണ്‍ഗ്രോവിലുള്ള ലിന്‍ വുഡ് പാര്‍ക്കില്‍ നടക്കുന്നു .

കഴിഞ്ഞ 18 വര്‍ഷമായി മുടങ്ങാതെ നടക്കുന്ന ഈ കൂട്ടായ്മയിലേക്ക് ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പാലാക്കാരായവരും പാലായുടെ അഭ്യുതകാംഷികളുമായവരെയും ഈ മഹത് കൂട്ടായ്മയിലേക്കു ഭാരവാഹികള്‍ ഷണിക്കുന്നു .

പാലാക്കാരുടെ ഇഷ്ട വിനോദങ്ങളായ വോളിബോള്‍ ,വടംവലി മത്സരങ്ങള്‍ ഈ പിക്‌നിക്കിന്റെ പ്രത്യേകതകളാണ് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങള്‍ ഈ പിക്ക്‌നിക്കിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

പാലായുടെ പാരമ്പര്യവും തനിമയും നിലനിര്‍ത്തുന്നതിനും കാത്തു സൂഷിക്കുന്നതിനും നടത്തുന്ന ഈ കൂട്ടായ്മയില്‍ പാലാ തനിമയുള്ള ഭക്ഷണങ്ങളും ശീതള പാനിയങ്ങളും പ്രത്യേകതകളാണെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി മുളകുന്നം 847 363 0050, പയസ് ഒറ്റപ്ലാക്കല്‍ 312 231 3345, ജോര്‍ജ് കുമ്പുക്കല്‍ 630 281 0335, ആന്റണി വെള്ളൂകുന്നേല്‍ 847 224 5761, സന്തോഷ് നായര്‍ 312 730 5112. റോയ് മുളകുന്നം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post