എന്‍ എസ് എസ് സംഗമം: മികച്ച രജിസ്ട്രഷന്‍

ഷിക്കാഗോ: ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തിന്റെ രജി്സ്ട്രേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതായി രജിസ്ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ അരവിന്ദ് പിള്ള, കോ ചെയര്‍മാന്‍ സുരേഷ് ബാലചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ എന്‍ എസ് എസ് കരയോഗ പ്രവര്‍ത്തനമുള്ള സ്ഥലങ്ങളില്‍ നിന്നുമാത്രമല്ല മറ്റു സ്ഥലങ്ങളില്‍ നിന്നും നിരവധി പേര്‍ രജിസ്ട്രര്‍ ചെയ്്തു കഴിഞ്ഞു.

സ്പോണ്‍സര്‍( നാല് തരം),ഫാമിലി, കപ്പിള്‍ എന്നിങ്ങനെ ആറ് തരം രജിസ്ര്ടേഷന്‍ പാക്കേജുകളാണ് ഉള്ളത്. കൂടുതല്‍ രജിസ്ട്രേഷന്‍ ഫാമിലി പാക്കേജിലാണ്. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങുന്ന കുടുബത്തിന് രണ്ടു രാത്രി താമസം നല്‍കുന്നതാണ് 879 ഡോളറിന്റെ ഈ പാക്കേജ്.കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ കേരളീയ ഭക്ഷണം, ബാക്വറ്റിലും സാംസ്‌ക്കാരിക പരിപാടിയിലും പങ്കെടുക്കാന്‍ ടിക്കറ്റും സീറ്റ് റിസര്‍വേഷനും, വേദിയില്‍ പരെടുത്ത് പരാമര്‍ശനം, ഒഹ്റെ വിമാനത്തിവളത്തില്‍ നിന്ന് കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക് യാ്ത്രാ സൗകര്യം, സൗജന്യ പാര്‍ക്കിംഗ് എന്നിവ ഈ പാക്കേജിന്റെ പ്രത്യേകതയാണ്. 699 ഡോളറിന്റെ പാക്കേജില്‍ രജിസ്ട്രര്‍ ചെയ്യുന്ന ദമ്പതികള്‍ക്കും രണ്ടു രാത്രി താമസം , കേരളീയ ഭക്ഷണം , ബാക്വറ്റിനും സാംസ്‌ക്കാരിക പരിപാടിക്കും ടിക്കറ്റ് എന്നിവ ലഭ്യമാക്കും.

രണ്ട് പാക്കേജുകളിലും ഏതാനും പേര്‍ക്കു കൂടി രജിസ്ട്രര്‍ ചെയ്യാന്‍ അവസരമുണ്ടെന്ന് അരവിന്ദ് പിള്ളയും സുരേഷ് ബാലചന്ദ്രനും അറിയിച്ചു.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വ്ത്തിലാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ നടക്കുക.

Share This Post