ന്യൂ ഓർലിയൻസിൽ ജനകൂട്ടത്തിനു നേർക്കു വെടിവെപ്പ് – മൂന്നു മരണം

ലൂസിയാന: ന്യൂ ഓർലിയൻസ് ക്ലായിബോർണെ അവന്യുവിൽ ജൂലൈ 28 ശനിയാഴ്ച രാത്രി ജനകൂട്ടത്തിനു നേർക്കു നടന്ന വെടി വയ്പിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു .

പരിക്കേറ്റവരെ ഏഴു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച രണ്ടു ചെറുപ്പക്കാർ ഒരു റൈഫിളും കൈത്തോക്കും ഉപയോഗിച്ചു ജന കൂട്ടത്തിനു നേർക്ക് വെടിവയ്ക്കുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപെട്ടു .ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് ഇയാളെ അടിയന്തര ശാസ്ത്രക്രിയക് വിധേയമാക്കി എന്നാണ് അറിയുന്നത്.മറ്റുളളവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു.

പി.പി .ചെറിയാൻ

Share This Post