നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ വിജകരമായ നാലാം വാര്‍ഷികം ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ വിജകരമായ നാലാം വാര്‍ഷികം ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ബിജെപി ദേശീയവക്താവ് ശ്രീ അമന്‍ സിന്‍ഹ മുഖ്യാതിഥിയായി. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ കണ്‍വീനര്‍ ശ്രീ ശിവദാസന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി ദേശീയ അധ്യക്ഷന്‍ ശ്രീ കൃഷ്ണറെഡ്ഢി സന്നിഹിതനായിരുന്നു.

മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ശ്രീ അമന്‍ സിന്‍ഹ വിശദീകരിച്ചു. ജന്‍ധന്‍ യോജന, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, മെയ്ക് ഇന്‍ ഇന്ത്യ, ജി എസ് ടി, കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും സഹായകമാകുന്ന നിരവധി പദ്ധതികള്‍, തുടങ്ങി വിവിധ മേഖലകളിലെ വിജയകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. ശ്രീ ശിവദാസന്‍ നായരുടെ നേതൃത്വത്തിലാണ് വാര്‍ഷിക പരിപാടികള്‍ ആസൂത്രണം ചെയ്തത്.

എന്‍ ബി എ മുന്‍പ്രസിഡന്റും ഒ ഫ് ബി ജെ പി ആക്റ്റീവ് മെമ്പറുമായ ശ്രീ രഘുവരന്‍ നായര്‍ നന്ദി രേഖപ്പെടുത്തി. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി സോഷ്യല്‍ മീഡിയ കോ കണ്‍വീനര്‍ ഡോ ജയശ്രീ നായര്‍, ദിഗംബര്‍ ഇസ്ലാംപുര്‍, ദേശീയ ജനറല്‍ സെക്രട്ടറി നീലിമ മദന്‍, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ഫണിഭൂഷണ്‍, എന്‍ ബി എ പ്രസിഡന്റ് ശ്രീ കോമളന്‍ പിള്ള, രാജഗോപാല്‍ കുന്നപ്പള്ളി എന്നിവരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. പരിപാടിക്ക് ശേഷം രാജ് ഭോഗില്‍ നിന്നും ഭക്ഷണവും ഒരുക്കിയിരുന്നു.

ശിവദാസന്‍ നായര്‍ അറിയിച്ചതാണിത്‌.

ജോയിച്ചന്‍ പുതുക്കുളം

Share This Post