നാദം കലാസമിതി ശിങ്കാരി മേളം അരങ്ങേറി

എഡ്മണ്‍റ്റോണ്‍ ആല്‍ബെര്‍ട്ട : കനേഡിയന്‍ മലയാളികളുടെ ആഘോഷങ്ങള്‍ക്കു മറ്റു കൂട്ടാന്‍ ഇനി മുതല്‍ നാദം കലാസമിതിയുടെ ശിങ്കാരി മേളവും. കാനഡ ഡ യോടും സെയിന്റ് തോമസ് ഡയോടും അനുബന്ധിച്ചു ജൂലൈ ഒന്നാം തീയതി ഞായറാഴ്ച നാദം കലാസമിതിയുടെ ശിങ്കാരി മേളം എഡ്മണ്‍റ്റോണ്‍ സെയിന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ചുരച്ചില്‍ അരങ്ങേറി. 16 വാദ്യ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു അരങ്ങേറ്റം . മൊത്തം 21 കലാകാരന്‍മാര്‍ ഉള്ള ശിങ്കാരി മേളം ടീം നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടീം ആണ് .

ശ്രി . മെജോ പി ജോസ് നേതൃത്വം വഹിക്കുന്ന ഈ ടീമിലെ മറ്റു അംഗങ്ങള്‍ ടോജോ തോമാസ് , വില്‍സണ്‍ ദേവസ്സി , ജിബു ജോസ് നെറ്റിക്കാടന്‍ , ജോയ്‌സ് സിറിയക് , ജോബി ജോര്‍ജ് , റോബിന്‍ വര്ഗീസ് , ജിസ്‌മോന്‍ മാത്യു , അലക്‌സ് പൈകട , ടോബി പോള്‍ , ബിജോ സെബാസ്റ്റ്യന്‍ , ബിബിന്‍ ഫ്രാന്‍സിസ് , വിനീഷ് ജോര്‍ജ് , ഹുബെര്‍ട് ലാസര്‍ , സ്റ്റീവ് തെക്കേക്കര ,സുബിന്‍ സ്റ്റാന്‍ലി , ബിജു അഗസ്റ്റിന്, ജിന്‍സ് ഡേവിസ് , ജൂണ്‍ട് അഗസ്റ്റിന് , ജോസെയ് പുതുശ്ശേരി , ജെറിന്‍ ജോണ്‍സന്‍ എന്നിവര്‍ ആണ് .
പൂരവും പള്ളിപെരുനാളും ചെണ്ടയും ബാന്‍ഡ് സീറ്റും ആനയും വെടിക്കെട്ടും എല്ലാം ഒരു നല്ല ഓര്‍മയായി മനസ്സില്‍ സൂക്ഷിക്കുന്ന കനേഡിയന്‍ മലയാളികള്‍ക്ക് ഒരു പട്ടം യുവാക്കളുടെ സമ്മാനമാണ് നാദം കലാസമിതി എന്നാണ് സമിതിക്കു നേതൃത്വം വഹിക്കുന്ന ശ്രി . മെജോ ധ്വനി യോട് പറഞ്ഞത് .

മെജോ പി ജോസിന്റെയും ടോജോ തോമസിന്റെയും മനസ്സില്‍ തോന്നിയ ആശയം 21 കലാകാരന്‍മാര്‍ ഉള്ള ഒരു വലിയ ടീം ആയി വളര്‍ന്നത് അതിശയത്തോടെ ആണ് എഡ്മണ്‍റ്റോണ്‍ മലയാളികള്‍ നോക്കി കാണുന്നത് . പ്രൊഫഷണല്‍ ആയി തന്നെ പ്രവര്‍ത്തനം ആരംഭിച്ച സമിതി നിലവില്‍ 5 ബുക്കിംഗ് നേടി കഴിഞ്ഞു . ജിന്‍സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post