മിഡിൽ സ്‌കൂൾ കുട്ടികൾക്കായി അഞ്ചാമത് ‘ഡ്രീംസ്’ സമ്മർ ക്യാമ്പ് 2018 ഡാലസിൽ

ഡാലസ് : മിഡിൽ സ്‌കൂൾ കുട്ടികൾക്ക് നേതൃ പരിശീലനവും വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എജ്യുക്കേഷൻ സെന്ററും, കേരളാ അസോസിയേഷനും , ‘ഡ്രീംസ്’ ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന ഡ്രീംസ് സമ്മർ ക്യാമ്പ് ഓഗസ്റ്റ് 6 മുതൽ 10 (തിങ്കൾ – വെള്ളി ) വരെ തീയതികളിൽ ഗാർലന്റ് കേരളാ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ 3 വരെയാണ് ക്യാമ്പ്.

കുട്ടികൾക്ക് ലീഡർഷിപ്പ് , ഇന്റർ പേഴ്സസണൽ സ്കിൽസ് , ടാലെന്റ്‌റ് ഡെവലപ്പ്മെന്റ് എന്നിവക്കു പ്രാധാന്യം നല്കിയാണ് പരിശീലന പരിപാടി. പരിമിത സീറ്റുകൾ ബാക്കിയുള്ള പരിശീലന ക്യാംപിനു ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചഭക്ഷണമുൾപ്പെടെ 25 ഡോളർ മാത്രമാണ് രജിസ്ട്രഷൻ ഫീ.

ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ (പ്രോജെക്ട് ഡയറക്ടർ), രക്ഷകർത്താക്കൾ, വോളണ്ടിയേഴ്‌സ്‌ എന്നിവർ ക്യാംപിനു നേതൃത്വം നൽകുന്നു . നിരവധി കുട്ടികൾ പങ്കെടുത്തു മുൻ വർഷങ്ങളിൽ നടന്ന സമ്മർ ക്യാമ്പ് വൻവിജയമായിരുന്നു . ക്യാംപിനു രജിസ്റ്റർ ചെയ്യുവാൻ കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്:

ജോൺസൺ കുര്യാക്കോസ്: 972 310 3455
ഷാജി തോമസ്: 214 966 6627
ഹരിദാസ് തങ്കപ്പൻ: 214 908 5686
സിബി വാരിക്കാട്ട്: 469 360 9200

Share This Post