മീശ-ക്കെടുതിയിൽ കേരളം

കനത്ത മഴ നാശം വിതച്ച ജില്ലകളെ പ്രളയ ബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിക്കും. ഡാമുകളിലെ ജല നിരപ്പ് അമ്പരപ്പിക്കും വിധം ഉയർന്നു. ചിലതൊക്കെ തുറന്നുവിടേണ്ടി വന്നേക്കാം. തുറക്കട്ടെ അല്ലാതെ എന്ത് ചെയ്യും.

മാതൃഭൂമി വീക്കിലിയിലെ ‘മീശ’ എന്ന കഥ , കഥാകാരൻ സംഘികളുടെ ഭീഷണിയിൽ നിർത്തിവച്ചു. ഹിന്ദു സ്ത്രീകളെ അപമാനിക്കലാണ് മീശയുടെ കഥ എന്നായിരുന്നു ആരോപണം. അൽപ്പം നമ്പൂതിരി റ്റച്ചു വിഷയമാണ്..തല്ക്കാലം ഹിന്ദു സ്ത്രീകൾ കുളിക്കണോ, അമ്പലത്തിൽ പോകണോ എന്നൊക്കെ കേന്ദ്രവനിതാ കമ്മീഷൻ തീരുമാനിക്കട്ടെ..അല്ല പിന്നെ …

കേരള സംസ്ഥാന ഫിലിം അവാർഡിന് മോഹൻലാൽ അതിഥിയായി ക്ഷണിക്കപ്പെടരുത് എന്ന് പറഞ്ഞു നൂറു കണക്കിന് സിനിമ പ്രവർത്തകർ, എന്തായാലും കേരളസർക്കാർ മീശ ചുരുട്ടി ( പിണറായി വിജയന് മീശ ഉണ്ടോ ഒന്ന് ഒരു ലേശം സംശയമില്ലാതില്ല..ട്ടോ ..) അത് അവഗണിച്ചു, അങ്ങനെ ലാലേട്ടൻ മീശ ചുരുട്ടിത്തന്നെ അതിൽ പങ്കെടുക്കും എന്നാണ് കേൾക്കുന്നത് ..പെറ്റമ്മയെ മറന്നാലും ‘അമ്മയെ’ മറക്കില്ല എന്നല്ലേ ചൊല്ല് !!!

ഡ്യൂ പോയിന്റ് – കോരസൺ

Share This Post