മാസ്ക് അപ്‌സ്റ്റേറ്റ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റ് ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കുള്ള കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സേതു നായരുടെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയും, വനിതാ കൂട്ടായ്മയുടേയും സംയുക്ത യോഗം ഓഗസ്റ്റ് 25-നു ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

കലാപരിപാടികളുടെ ഏകീകരണത്തിനു അനീഷ് രാജേന്ദ്രനും, സദ്യയുടെ ഒരുക്കങ്ങള്‍ക്ക് ജോണ്‍ (റെജി) മാത്യുവും നേതൃത്വം നല്‍കും.

ഉപദേശകസമിതി അംഗങ്ങളായ വി.എസ്. ജോസഫ്, ജോസ് മൊടൂര്‍, സുതീഷ് തോമസ്, വൈസ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പോസ്, ട്രഷറര്‍ ബാബു തോമസ്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മാസ്ക് അപ്‌സ്റ്റേറ്റ് വനിതാ കൂട്ടായ്മ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ജോയിച്ചന്‍ പുതുക്കുളം

Share This Post