മാഞ്ഞൂര്‍ സംഗമം ജൂലൈ ഇരുപത്തിയെട്ടിനു ശനിയാഴ്ച

ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെയും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മാഞ്ഞൂര്‍ സംഗമം ശനിയാഴ്ച ജൂലൈ ഇരുപത്തി എട്ടിന് (ജൂലൈ 28) സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ വെച്ച് 7600 N, Kostner Ave.(Kostner and Howard), Skokie, IL 60076 നടത്തപ്പെടുന്നതാണ്.

ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ച്, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക് എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. കൂടാതെ നാട്ടില്‍ നിന്ന് പുതിയതായി അമേരിക്കയില്‍ വന്നവരെയും ഈ സംഗമത്തിലേക്കു പ്രത്യേകം സ്വാഗതം ചെയ്യുന്നു.

രാവിലെ 11.00ന് ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മജു ഓട്ടപ്പള്ളിയില്‍ (708) 296 6103 കുര്യന്‍ പാലത്തടം (780) 966 1694 ബിജു പൂത്തറ (847) 471 4423, അനീഷ് കല്ലിടിക്കില്‍ (773) 339 9213 ജിജി കട്ടപ്പുറം (847) 982 0071.

ജോയിച്ചന്‍ പുതുക്കുളം

Share This Post