മാനിഫെസ്റ്റിംഗ് ഹിസ് ഗ്ലോറി ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: സഭാ വ്യത്യാസമില്ലാതെ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ന്യൂയോര്‍ക്ക്, സ്റ്റാറ്റന്‍ഐലന്റിലും പരിസര പ്രദേശങ്ങളിലും ഉള്ള വിശ്വാസികള്‍ എല്ലാ ഞായറാഴ്ചകളിലും പ്രാര്‍ത്ഥനയ്ക്കും, ദൈവവചനത്തിനും ആരാധനയ്ക്കും ഒത്തുകൂടുന്ന Immanuel Prayer Grroup-ല്‍ ഈ ആഴ്ച പ്രത്യേക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷ നടക്കുന്നു.

ജൂലൈ 15-നു ഞായറാഴ്ച വൈകിട്ട് ആറിന് Immanuel Prayer Group 2329 Victory BLVD, Staten Island, NY 10314 (All Saints Episcopel Church) -ല്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ ജോമോന്‍ കോട്ടയം ശുശ്രൂഷിക്കുന്നു.

പി.കെ. തോമസ്, സാബു, കൊച്ചുമോന്‍, ഷാജി, അബു, സജി തുടങ്ങിയവര്‍ ഇമ്മാനുവല്‍ പ്രയര്‍ ഗ്രൂപ്പില്‍ എല്ലാ ഞായറാഴ്ചകളിലും ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ശുശ്രൂഷിക്കുന്നു.

ജൂലൈ 15-ന് നടക്കുന്ന പ്രത്യേക യോഗത്തില്‍ വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗസൗഖ്യം ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക പാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 646 664 5905, 347 552 2796, 917 855 2024.

ജോയിച്ചന്‍ പുതുക്കുളം

Share This Post