മലയാളി റേഡിയോ സ്മ്യൂൾ കോൺടെസ്റ് – 2018 നിങ്ങൾക്കും പങ്കെടുക്കാം

ഹൂസ്റ്റൺ: മലയാളി മനസിന്റെ ഹൃദയ തുടിപ്പുമായി മലയാളി റേഡിയോ നിങ്ങൾക്കായി ഒരുക്കുന്നു ഒരു സുവർണാവസരം.

മലയാളി റേഡിയോ സ്മ്യൂൾ കോൺടെസ്റ് – 2018 ൽ (Malayali Radio Sumle contest 2018) പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്കു ഇഷ്ടമുള്ള ഒരു ഗാനം ഒറ്റയ്ക്ക് പാടി 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആക്കി 2018smulecontest@malayaliradio.us എന്ന ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കാവുന്നതാണ്. ജൂലൈ 9 മുതൽ 25 വരെയാണ് വീഡിയോ അയച്ചുകൊടുക്കേണ്ടത്.

മലയാളി റേഡിയോ ഫേസ്ബുക് പേജിൽ ഏറ്റവും കൂടുതൽ ഷെയറും ലൈക്കും (share and likes) കിട്ടുന്ന മത്സരാർത്ഥിക്കായിരിക്കും മത്സരത്തിൽ തുടർന്നും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. മലയാളി റേഡിയോക്കു ഇത് വരെ തന്ന സ്നേഹവും പിന്തുണയും സ്മ്യൂൾ കോൺടെസ്റ്റീലും പ്രതീഷിക്കുന്നുവെന്നു റേഡിയോ പ്രവർത്തകർ അറിയിച്ചു. ഈ മത്സരത്തിൽ പങ്കെടുത്തു ഈ ഓണത്തിന് നാട്ടിലെ താരമാകാൻ ഏവരെയും ക്ഷണിക്കുന്നുവെന്നു പ്രവർത്തകർ അറിയിച്ചു.

മത്സരത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് മലയാളി റേഡിയോ ഫേസ്ബുക് പേജ് സന്ദർശിക്കുക.

Share This Post