കെ.എം. ഈപ്പനെ ചിക്കാഗോയില്‍ അനുമോദിക്കുന്നു

ചിക്കാഗോ: ഐ.പി.സി ഗ്ലോബല്‍ മീഡിയ പുരസ്കാരം നേടിയ കേരളാ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ ബ്രദര്‍ കെ.എം. ഈപ്പനെ ചിക്കാഗോയിലുള്ള വിവിധ സഭകളുടേയും സംഘടനകളുടേയും വകയായി ഓഗസ്റ്റ് 25-ന് നടക്കുന്ന സമ്മേളനം അനുമോദിക്കും. ഗുഡ് ന്യൂസ് ചീഫ് എഡിറ്റര്‍ സി.പി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്റെ രൂപീകരണ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും.

നൈല്‍സിലുള്ള ഗോള്‍ഫ് പാര്‍ക്ക് ഡിസ്ട്രിക്ട് (8800 W Kathy Lane, Niles, Golf and Western ) ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ 1 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ സഭാ സാമുദായിക സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും.

അനുമോദന യോഗത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനായി സി.ജി.എം.എയുടെ പ്രവര്‍ത്തക സമിതി ഓഗസ്റ്റ് 4-ന് ഡോ. അലക്‌സ് കോശിയുടെ ഭവനത്തില്‍ ചേരുമെന്നു ജനറല്‍ കണ്‍വീനര്‍ കുര്യന്‍ ഫിലിപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 847 912 5578 എന്ന നമ്പരില്‍ ലഭ്യമാണ്.

ജോയിച്ചന്‍ പുതുക്കുളം

Share This Post