കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് 28-ന് തുടക്കം

ചിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ജൂലൈ 28-ന് ആവേശോജ്വലമായ തുടക്കം. 28-ന് ശനിയാഴ്ച ചിക്കാഗോ വുഡ്‌റിഡ്ജിലെ എ.ആര്‍.സി സ്‌പോര്‍ട്‌സ് കോംപ്ലസില്‍ വൈകുന്നേരം 3 മണി മുതല്‍ 6 മണി വരേയാണ് ടൂര്‍ണമെന്റ്. പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഉദ്ഘാടന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ 8 ടീമുകളും, ജൂണിയര്‍ വിഭാഗത്തില്‍ 3 ടീമുകളും രജിസ്റ്റര്‍ ചെയ്തു. വിജയിക്കുന്ന ടീമിന് 500 ഡോളറും എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും.

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ വനിതാ സെല്ലും, യൂത്ത് സെല്ലും സംയുക്തമായാണ് ഈ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നത്. യൂത്ത് ചെയര്‍ ഫിലിപ്പ് നങ്ങച്ചിവീട്ടില്‍, വനിതാ സെല്‍ ചെയര്‍പേഴ്‌സണ്‍ റോഷ്മി കുഞ്ചെറിയ, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജിറ്റോ കുര്യന്‍, ആല്‍വിന്‍ പൗളി എന്നിവര്‍ അടങ്ങുന്നതാണ് ടൂര്‍ണമെന്റ് കമ്മിറ്റി.

ചിക്കാഗോയില്‍ താമസിക്കുന്ന എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുത്ത് യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും, ടൂര്‍ണമെന്റ് വിജയിപ്പിക്കുകയും ചെയ്യണമെന്ന് കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ വിശാഖ് ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post