കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിമൂന്നാമത് നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഈമാസം 19 മുതല്‍ 22 വരെ നടക്കുന്ന ക്‌നാനായ മാമാങ്കത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടത്തുന്നതിനായി അറ്റ്‌ലാന്റയില്‍ എത്തിയ കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ഓരോ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ യോഗം വിളിക്കുകയുണ്ടായി.

ഓരോ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ അതാത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് വിലയിരുത്തുകയും എല്ലാം ഭംഗിയായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയുമുണ്ടായി. അറ്റ്‌ലാന്റാ യൂണീറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബന്‍ വട്ടംമ്പുറത്ത്, റീജണല്‍ വൈസ് പ്രസിഡന്റ് ജോബി വാഴക്കാല, സെക്രട്ടറി മാത്യു പുല്ലാഴി തുടങ്ങിയവരും എല്ലാ കമ്മിറ്റി ചെയര്‍മാന്‍മാരും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. അവിസ്മരണീയമായ ഒരു കണ്‍വന്‍ഷനായിരിക്കും അറ്റ്‌ലാന്റയിലേതെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേലും, കെ.സി.എ.ജി പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയിലും സംയുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

സാജു വട്ടക്കുന്നത്ത്

Share This Post