കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ പോലീസ് സഹകരണമഭ്യര്‍ത്ഥിച്ചു

ബ്രൂക്ക്‌ലിന്‍ (ഐ ഓ വ): ജൂലായ് 18 ബുധനാഴ്ച രാത്രി മുതല്‍ കാണാതായ ഐ ഓ വ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മോളിറ്റിമ്പറ്റ്‌സിനെ (20) കണ്ടെത്താന്‍ പോലീസ് പൊതു ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

വ്യാഴാഴ്ചയാണ് മോളിയെ കാണാതായ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 1500 ലധികം വളണ്ടിയര്‍മാര്‍ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മോളിയെ കണ്ടെത്തുന്നത്വരെ വിശ്രമമില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

വീടിന് സമീപം ബുധനാഴ്ച രാത്രിയാണ് മോളിയെ അവസാനമായി കാണുന്നത്. ജിം ഷര്‍ട്ടും, കറുത്ത സ്‌പോര്‍ട്ട്‌സ് ബ്രായു റണ്ണിങ്ങ് ഷൂസും ധരിച്ചായിരുന്നു. രാത്രി 10 മണിയോടെ പുറത്ത് ഓടാന്‍ പോയതായിരുന്നു.

ഞായറാഴ്ചവരേയും ഇവരെ കണ്ടെത്താനായില്ലെന്നും, വിവരം ലഭിക്കുന്നവര്‍ പോഷിക്ക് കൗണ്ടി ഷെറിഫ് ഓഫീസില്‍ 641 623 5679 എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

Share This Post