കലയോടൊപ്പം പൊന്നോണം: ഓഗസ്റ്റ് 18-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: അമേരിക്കയിലെത്തിയ പ്രവാസി മലയാളികളുടെ ആദ്യകാല സംഘടനയായ കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണവും, ഇന്ത്യയുടെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 18-ന് ഫിലാഡല്‍ഫിയയില്‍ ആഘോഷിക്കുന്നു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1009 Unruh Ave, Philadelphia, PA 19111) ഉച്ചയ്ക്ക് 11.30-നു ഓണസദ്യയോടുകൂടി “കലയോടൊപ്പം പൊന്നോണം’ ആരംഭിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.

ആകര്‍ഷകമായ സാംസ്കാരിക പരിപാടികള്‍ ഇക്കുറി ഓണാഘോഷത്തെ അവിസ്മരണീയമാക്കുമെന്നു കല പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി നാല്‍പ്പത്തൊന്നാമത് തവണയാണ് ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി കലയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ ആഘോഷിക്കുന്നത്. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post