ഹൂസ്റ്റൺ സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച്‌ ഇടവകദിനവും ഗ്രൗണ്ട് ബ്രെയ്ക്കിങ് സെറിമണിയും നടത്തി

ഹൂസ്റ്റൺ: സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ ഹൂസ്റ്റൺ ഇടവകയുടെ ഇടവകദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 14നു ശനിയാഴ്ച രാവിലെ 10 മുതൽ സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച്‌ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.സി.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു.

വികാരി റവ. കെ.ബി.കുരുവിള വന്നു ചേർന്നവർക്കു സ്വാഗതം ആശംസിച്ചു. തുടർന്ന് സൺ‌ഡേസ്കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ചടങ്ങിന് മികവ് നൽകി. നോർത്ത് അമേരിക്കയിലെ ഇവൻജേലിക്കൽ സഭയുടെ ചരിത്രം ജോൺ.സി.ശാമുവേൽ അവതരിപ്പിച്ചു. ഹൂസ്റ്റൺ ഇടവകയുടെ ചരിത്രം ജോർജ് മാത്യുവും അവതരിപ്പിച്ചു.

സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള സഭ കൌൺസിൽ അംഗം എബ്രഹാം മാത്യു, അഭിലാഷ് ജോസഫ്, കെൽസി ശാമുവേൽ, മേഴ്‌സി ശാമുവേൽ ,അമ്പിളി ജോൺ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

അഭിവന്ദ്യ ബിഷപ്പ് ഡോ.സി.വി.മാത്യു ഇടവകകദിന സന്ദേശം നൽകി. ഇടവക സെക്രട്ടറി റോണി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ഞായറാഴ്ച നടന്ന കൺഫർമേഷൻ സർവീസിനും തിരുവത്താഴ ശുശ്രൂഷയ്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകി.

ആരാധനായെ തുടർന്ന് ഇടവക പുതുതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ ഗ്രൗണ്ട് ബ്രെയ്ക്കിങ് സെറിമണിയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി.

Share This Post