ജോർജ് മാമ്മൻ കൊണ്ടൂരിനു ഹൂസ്റ്റണിൽ വിവിധ സംഘടനകൾ സ്വീകരണം ഒരുക്കുന്നു

ഹൂസ്റ്റൺ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോർജ് മാമ്മൻ കൊണ്ടൂരിനു ഹൂസ്റ്റണിൽ വിവിധ സംഘടനകൾ സ്വീകരണം ഒരുക്കുന്നു.

ജൂലൈ 7 നു ശനിയാഴ്ച മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്ന അദ്ദേഹം 8 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3.30 യ്ക്കു വേൾഡ് മലയാളി കൗൺസിൽ (WMC) ഹൂസ്റ്റൻ പ്രൊവിൻസിന്റെ സമ്മേളനത്തിൽ പങ്കെടുക്കും. പ്രോംപ്റ്റ് റീയൽറ്റി ഓഫീസിൽ ( 920 FM 1092 , Stafford, Tx 77477) വച്ചാണ് സമ്മേളനം.

ഞായറാഴ്ച ഉച്ച കഴിഞ്ഞു 4.30 യ്ക്കു സ്റ്റാഫ്‌ഫോർഡിലെ സൗത്ത് ഇൻഡ്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ (13339, Murphy Road, Stafoord, TX 77477) വച്ച് നടക്കുന്ന പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ സമ്മേളനത്തിലും 5.30 യ്ക്കു നടക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( INOC) ടെക്സാസ് ചാപ്റ്റർ യോഗത്തിലും കൊണ്ടൂർ സംബന്ധിക്കും.

അന്ന് വൈകുന്നേരം 6.30 നു ഫ്രണ്ട്സ് ഓഫ് തിരുവല്ല ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ഇന്ത്യൻ പാലസ് റെസ്റ്റോറന്റിൽ ( 3843, Cartright Rd, Missouri City, TX 77459) വച്ചാണ് സമ്മേളനം.

നിരവധി ട്രേഡ് യൂണിയനുകൾക്കു നേതൃത്വം നൽകുന്ന ഇദ്ദേഹം കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന സർക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡും 25 ലക്ഷം രൂപ സമ്മാനവും പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാൻ സാമ്പത്തിക കാര്യ സമിതി ചെയർമാൻ കൂടിയായ കൊണ്ടൂർ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഇരവിപേരൂർ സ്വദേശിയായ ഇദ്ദേഹം അതിവിശാലമായ സുഹൃത് ബന്ധങ്ങളുടെ ഉടമ കൂടിയാണ്,

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;
ജെയിംസ് കൂടൽ : 914 987 1101
ബേബി മണക്കുന്നേൽ : 713 291 9721
ജീമോൻ റാന്നി : 407 718 4805.
എസ്.കെ.ചെറിയാൻ : 281 513 5961
ഈശോ ജേക്കബ്: 832 771 7646

ജീമോൻ റാന്നി

Share This Post