ഫൈൻ ആർട്സ് നാടകം സെപ്റ്റംബർ 22 ന്

ടീനെക്ക് (ന്യുജഴ്സി): ഫൈൻ ആർട്സ് മലയാളത്തിന്റെ ഏറ്റവും പുതിയ നാടകം കടലോളം കനിവ് ന്യുജഴ്സിയിൽ അരങ്ങേറുന്നു. സെപ്റ്റംബർ 22 ന് വൈകുന്നേരം ബഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂളിൽ വച്ചാണ് നാടകത്തിന്റെ അരങ്ങേറ്റം. ഫൈൻ ആർട്സ് മലയാളത്തിന്റെ 17–ാവർഷ ഉപഹാരമാണ് കടലോളം കനിവ് എന്ന് രക്ഷാധികാരി പി. ടി. ചാക്കോ (മലേഷ്യ) അറിയിച്ചു.

കേരള മണ്ണിൽ വിവാദമായ ദയാവധത്തിന്റെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ് വന്ന കഥയാണ് കടലോളം കനിവിന്റേത്. പ്രശസ്ത നാടക കൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കരയുടെ പുതിയ നാടകങ്ങളിൽ ഒന്നാണിത്. റിഹേഴ്സൽ സെക്‌ഷനുകൾ സജീവമായതായി പ്രസിഡന്റ് എഡിസൺ ഏബ്രഹാം അറിയിച്ചു. പ്രമുഖ നടൻ ജോസ് കാഞ്ഞിരപ്പള്ളിയുടെ ശിക്ഷണത്തിലും സണ്ണി റാന്നി, റെഞ്ചി കൊച്ചുമ്മൻ എന്നിവരുടെ മേൽനോട്ടത്തിലുമാണ് സെക്‌ഷനുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് സെക്രട്ടറി റോയി മാത്യു പറഞ്ഞു.

ടീനോ തോമസ് ആണ് ട്രഷറാർ. സജിനി സഖറിയ, റെഞ്ചി കൊച്ചുമ്മൻ, ജോർജ് തുമ്പയിൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഓഡിറ്റർ: സിബി ഡേവിഡ്. വിവരങ്ങൾക്ക്: പ്രൊഡ്യൂസർ ഷൈനി ഏബ്രഹാം: 201 445 2336, റോയി മാത്യു: 201 214 2841, ടീനോ തോമസ്: 845 538 3203.

Share This Post