ഫാമിലി കോണ്‍ഫറന്‍സ്: മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാവുന്നു

ന്യൂയോര്‍ക്ക്: ഫാമിലി യൂത്ത് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരല്‍തുമ്പിലെത്തുന്നു. കോണ്‍ഫറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ അണിയറയില്‍ തയാറായതായി കോര്‍ഡിനേറ്റര്‍ നിതിന്‍ ഏബ്രഹാം അറിയിച്ചു.

കോണ്‍ഫറന്‍സിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികളെ പരസ്പരം ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ആപ്ലിക്കേഷന്‍ മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഫറന്‍സിനെ സംബന്ധിച്ച വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിള്‍, പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീര്‍, കോണ്‍ഫറന്‍സ് ന്യൂസ് ലെറ്ററായ കോണ്‍ഫറന്‍സ് ക്രോണിക്കിള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാംതന്നെ ആപ്പില്‍ ഒരുക്കുന്നുണ്ട്. മലയാളം ബൈബിള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ആത്മീയ ഗാനങ്ങള്‍ കേള്‍ക്കുവാനുള്ള ഒപ്ഷനും ഇതില്‍ ഒരുക്കിയിരിക്കുന്നു. ആപ്പിള്‍ സ്റ്റോറിലും, ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാകും. ആവശ്യക്കാര്‍ക്ക് ആപ്പിന്റെ ഡൗണ്‍ലോഡ് ലിങ്ക് ഇമെയിലൂടെ അയച്ചുതരാനുള്ള സൗകര്യവും കോണ്‍ഫറന്‍സ് കമ്മിറ്റി ഒരുക്കുന്നുണ്ട്.

ജെറിന്‍ തുരുത്തിപ്പള്ളില്‍ ജെയിംസിന്റെ സഹായത്തോടുകൂടിയാണ് മനോഹരമായ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ കഴിഞ്ഞതെന്ന് ആപ് ക്രിയേറ്ററായ നിതിന്‍ ഏബ്രഹാം പറഞ്ഞു. അപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: നിതിന്‍ ഏബ്രഹാം. ഫോണ്‍: 845 596 0122.

കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്: റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ (203 508 2690), ജോര്‍ജ് തുമ്പയില്‍ (973 943 6164), മാത്യു വര്‍ഗീസ് (631 891 8184).

രാജന്‍ വാഴപ്പള്ളില്‍

Share This Post