ഏഴാമത് സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വന്‍ഷന്‍ 2019 ൽ ഹൂസ്റ്റണിൽ

ഹൂസ്റ്റൺ : അമേരിക്കയിലെ ചിക്കാഗോ സിറോ മലബാര്‍ രൂപതാ വിശാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് നാഷണല്‍ കണ്‍വന്‍ഷനായി ഹൂസ്റ്റൺ ഒരുങ്ങുന്നു. 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന ‍നാഷണൽ കണ്‍വന്‍ഷനു ആതിഥ്യമരുളുന്നത് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനയാണ്. ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവൻഷൻ നഗർ വേദിക്കായി അണിഞ്ഞൊരുങ്ങും.

ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൺവൻഷന്റെ രക്ഷാധികാരിയാണ്. രൂപതാ സഹായ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് ജനറൽ കൺവീനറായും, ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ-കണ്‍വീനറായും വിവിധ കമ്മറ്റികൾക്കു രൂപം കൊടുത്തു കൺവൻഷന്റെ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു കഴിഞ്ഞു.

പൂര്‍വികരാല്‍ അണയാതെ സൂക്ഷിച്ച സീറോ മലബാര്‍ സഭയുടെ വിശ്വാസദീപ്തി കൂടുതല്‍ ജ്വലിപ്പിക്കുവാനും സഭാ പാരമ്പര്യം തലമുറകളിലേക്ക് പകരുവാനും കണവന്‍ഷനുപകരിക്കുമെന്നു മാർ. ജേക്കബ് അങ്ങാടിയത്ത്‌ പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങുന്നതെന്നു ഫാ. കുര്യൻ നെടുവേലിചാലുങ്കൽ പറഞ്ഞു.

നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിഅഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശാസികൾ ഈ കൺവൻഷനിൽ പങ്കെടുക്കും.

മാർട്ടിൻ വിലങ്ങോലിൽ

Share This Post