എന്തിലും ഏതിലും സ്വാർത്ഥ ലാഭം !

“സ്വര്ഗ്ഗം ” പ്രാപിക്കാനായി നന്മ ചെയുന്നതു സ്വാർത്ഥ ലാഭേച്ഛയുടെ പ്രേരകം, എന്ന് പറയാം. നരകത്തോടുള്ള ഭയം കൊണ്ട് തിന്മ ചെയ്യാതിരിക്കുന്നതും അത് തന്നെ ആണ്. മറ്റൊരു ആഗ്രഹം സഫലമാക്കൻ വേണ്ടി ചെയ്യുന്ന നന്മ യെ ആത്മാർത്ഥം എന്ന് പറഞ്ഞു കൂടാ. അതിനാലാണ് പല ജീവ കാരുണ്യ പ്രവർത്തനങ്ങളും ക്രമേണ അഴിമതി യിലേക്കും അതിക്രമങ്ങളിലേക്കും വഴുതി വീഴുന്നത്. സ്നേഹം, കരുണ, സത്യസന്ധത ഇവ ഒക്കെ ചില പ്രതീക്ഷകളിൽ നിന്നുത്ഭവിച്ചാൽ , അത് വെറും പ്രകടനമോ , ഉപരിപ്ലവമോ ആയി മാറുന്നു. അവസരങ്ങൾക്കനുസരിച്ചു ഉത്ഭവിക്കാതെ, ജീവിതത്തിലും മനസ്സിലും സ്ഥായി ആയി നിൽക്കേണ്ട ഗുണങ്ങളാണ് . അങ്ങനെ ഉള്ള ജീവിതം “സ്വർഗ്ഗ സമാനം” ആയിരിക്കും !

പാപം ഏറ്റു പറഞ്ഞു മാനസാന്തരപ്പെട്ടാൽ ദൈവം ക്ഷമിക്കുന്നു. നാം, സ്വർഗം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു. അതിനോടനുബന്ധിച്ച വിശ്വാസങ്ങളിൽ ചോദ്യങ്ങള്‍ ഉണ്ടാകുന്നു. ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ പിന്നെ സ്വർഗ്ഗമോ രക്ഷയോ നഷ്ടപ്പെടുമോ ? ഓരോ തെറ്റിനും പശ്ചാത്താപവും ഏറ്റുപറച്ചിലും ആവശ്യം ആണെന്ന് മന ശാസ്ത്രവും അംഗീകരിക്കുന്നു . പാപത്തിൽ നിന്നും കുമ്പസാരിച്ചു രക്ഷ പ്രാപിക്കുന്നത് ആത്മാവോ , മനസ്സോ , ശരീരമോ, അതോ ജീവിതമോ? അതോടു അനുബന്ധിച്ചു — സ്വർഗം എന്താണ് ? രക്ഷ എന്താണ്? ആകാശത്തിനപ്പുറം, പ്രപ്രപഞ്ചത്തിനും അപ്പുറം, ശൂന്യാകാശത്തു ഒരു കൊട്ടാര സമുച്ചയം ആണോ? സ്വർഗത്തേക്കാൾ കൂടുതലുള്ള അറിവുകൾ നരകത്തെ സംബന്ധിച്ചാണ്. “കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള അത്ഭുത ഭീകര ഇരുട്ടറ.” ഭാവനയിൽ, നീണ്ട ദംഷ്ട്രങ്ങളും , കൂർത്ത കൊമ്പുകളും ആയി നിന്ന് അട്ടഹസിക്കുന്ന പിശാചുക്കൾ. ഭയ പ്പെടുത്തലിന്റെ പരമ കാഷ്ഠയിലേക്ക് നരക വിവരണം , താഴ്ത്തി കൊണ്ടുപോകുമ്പോൾ, സുഖത്തിന്റെ ഉച്ച സ്ഥായി യിലേക്ക് സ്വർഗ്ഗ വിവരണം ഉയർത്തി കൊണ്ടുപോകുന്നു. എന്നാൽ സ്വർഗ്ഗവും നരകവും, സ്വന്തം മനസ്സിലോ? ഈ ലോക ജീവിതത്തിൽ തന്നെ അനുഭവിക്കുമോ? നന്മ ചെയ്താൽ സ്വർഗം ലഭിക്കുമെന്നുള്ള പ്രലോഭനം, നന്മ ചെയ്തില്ലെങ്കിൽ നരകത്തിൽ ആക്കുമെന്ന ഭയപ്പെടുത്തൽ! ഭയപ്പെടുത്തലും പ്രലോഭനവും ഇല്ലാതെ നന്മ പ്രവർത്തിക്കാനുള്ള ആത്മ വാഞ്ച , മനസ്ഥിതി എങ്ങനെ വളർത്തി എടുക്കാം? ചിന്താ സരണികളിലും വിശ്വാസ അനുഷ്ടാനങ്ങളിലും അതിനു വേണ്ടിയ മാറ്റം അനിവാര്യമായിരിക്കുന്നു . മനുഷ്യൻ സാങ്കേതികമായി സഹസ്രാബ്ദങ്ങളിലൂടെ വളെരെ വളർന്നു കഴിഞ്ഞു. മനുഷ്യ ശരീരത്തെ പറ്റിയും അതിനുള്ളിൽ നടക്കുന്ന രാസ പ്രക്രീയകളും, അതുണ്ടാക്കി വയ്ക്കുന്ന കുഴാമറിച്ചിലുകളും അതിനെ നേരിടാനുള്ള ശാസ്ത്ര മാര്ഗങ്ങളും വരെ മനസിലാക്കി കൊണ്ടിരിക്കുന്നു. ഭൂമിയുടെയും മറ്റു ഗോളങ്ങളുടെയും മറ്റു പ്രപഞ്ചങ്ങളുടേയും ഘടനയും സ്വഭാവങ്ങളും സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മനഃശാസ്ത്രവും സാമൂഹിക ശരീര ശാസ്ത്രങ്ങളും കൂടാതെ, റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സും വളർന്നു വരികയാണ്. അതിനാൽ പഴയ നിഗമനങ്ങളിൽ അധിഷ്ഠിതമായ വിശ്വാസാചാരങ്ങളെ പുനർ വിചിന്തനം ചെയ്യെണ്ടതാണ്. തെറ്റുകളുണ്ടെങ്കിൽ അവയെ തെറ്റായി തന്നെ സമ്മതിച്ചുകൊണ്ടു പുതിയ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നല്കാൻ സന്നദ്ധത കാണിക്കണം. ദുര്വ്യാ ഖ്യാനം സമ്ഭവിക്കാതെ സൂക്ഷിക്കാമല്ലോ. എഴുത്തച്ഛന് “ചക്ക് ആട്ടി” കാലം കഴിക്കേണ്ട ഒരു ദുർവിധി ഉണ്ടാകരുത്. ബ്രൂണോ കാരാഗൃഹത്തിൽ കിടന്നു മരിക്കരുത്. ഗലീലിയോയെ മരണത്തിനു മുൻപിൽ നിർത്തി സത്യത്തെ തള്ളി പറയ്ക്കരുത്. മതം സത്യഅന്വേഷണത്തെ തടസ്സപ്പെടുത്തരുത്. മനുഷ്യരിൽ ദൈവ ചൈതന്യം ഉണ്ടെങ്കിലും , പുരോഹിതരും സംന്യാസികളും പ്രവാചകരും ദൈവ ങ്ങളോ അവതാരങ്ങോളോ അല്ല. പൗരോഹിത്യം ദൈവത്തെ പ്രതിനിധീകരിക്കുന്നതിനാൽ , ലോകത്തിനും മനുഷ്യർക്കും നന്മക്കായി , സ്നേഹ സൗഹാർദ്ദ ങ്ങൾക്കായി പ്രവർത്തിക്കുന്നതിനാൽ അവരെ ബഹുമാനിക്കണം. അങ്ങനെ അല്ലാത്തവർ salesman (വില്പകനക്കാരന്‍) നെ പ്പോലെ ,”ഞാൻ പറയുന്ന മതവും വിശ്വാസങ്ങളും മാത്രം, ശരിയും സത്യവും , ബാക്കി എല്ലാം തെറ്റുകളും ” ആണെന്ന് വാദിക്കുന്നവരായിരിക്കും. അങ്ങനെ ഉള്ള ദുരൂപദേശകരെ അകറ്റി നിർത്തണം. ഒരു വേദ പണ്ഡിതനായ ക്രിസ്ത്യൻ പുരോഹിതന്റെ വാക്കുകൾ ഇപ്രകാരമാണ് “ശ്രീ ബുദ്ധന്റെ തത്വ സംഹിതകൾ പഠിക്കാൻ ഇടയായത് , എന്നെ ഒരു നല്ല ക്രിസ്ത്യാനിയും മെച്ചപ്പെട്ട പുരോഹിതനും ആക്കി തീർത്തു”. സ്വയം എല്ലാ മതങ്ങളുടെയും വിശ്വാസങ്ങൾ പഠിച്ചു, അപഗ്രഥിച്ചു, നല്ലതിനെ എടുക്കാനും, കൊള്ളാത്തതിനെ തള്ളിക്കളയാനും ആർജ്ജവം കാണിക്കേണം.

രക്ഷയെയും, പാപികൾക്കും നീതിമാന്മാർക്കും ആയി വേർതിരിച്ചു വെച്ചിരിക്കുന്ന സ്വർഗ്ഗ നരകങ്ങളെ കുറിച്ചുള്ള പ്രതീക്ഷയേയും മുന്നിൽകണ്ട് കൊണ്ട് , ഹൈന്ദവ ഇതിഹാസ ത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം, മക്കളുടെയും ബന്ധുക്കളുടേയും മൃത ദേഹങ്ങൾക്കു നടുവിൽ നിന്ന് കൊണ്ട് , ശ്രീ കൃഷ്ണന് നേരെ കുപിതയാകുന്ന ഗാന്ധാരിയോട് കൃഷ്ണ ഭഗവാൻ പറയുന്ന മറുപടിയാണ്, “കാലത്തിന്റെ നിയമങ്ങളുടെ മുൻപിൽ ഞാൻ അശക്തനാണ്. കാലം കരുതി വെച്ചിരിക്കുന്നത് സംഭവിച്ചേ മതിയാവു . ശാപങ്ങളും വിധികളും നിയോഗങ്ങളും ഏറ്റു വാങ്ങിയ ജന്മങ്ങൾ അത് അനുഭവിച്ചേ തീരു”.

ഈ പ്രസ്‌താവന വളരെ യുക്തിയുക്തമായി തോന്നുന്നു. അല്ലെങ്കിൽ അത് ഈശ്വരന്റെ അസമത്വവും അനീതിയും ഒക്കെ ആയി കാണില്ലേ ?

Share This Post