ഡിട്രോയിറ്റ് എക്ക്യൂമെനിക്കല്‍ കൗണ്‍സില്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു

ഡിട്രോയിറ്റ്: മിഷിഗണിലെ 12 ദൈവാലയങ്ങളുടെ കൂട്ടായ്മയായ ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് (DECKC) സെന്റ് തോമസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നു .ആധുനിക തലമുറയില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക ക്ലാസ്സുകള്‍ നടത്തുന്നു .

റവ .ഫാ .പോള്‍ ചൂരത്തൊട്ടിയില്‍ ,സേവ്യര്‍ എബ്രഹാം എന്നിവരോടൊപ്പം എക്യൂമെനിക്കല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കോണ്‍ഫെറന്‍സിനു നേതൃത്വം നല്‍കും. ഓഗസ്റ്റ് അഞ്ചിനു വാറനിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വൈകുന്നേരം നാലിനു ആരംഭിക്കുന്നതായിരിക്കും വൈകുന്നേരം ആറി നു എല്ലാവര്‍ക്കും സംയുക്തമായി കഌസ്സുണ്ടായിരിക്കും.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post