ഡാലസ് കേരള അസോസിയേഷന്‍ ദിലീഷ് പോത്തനു സ്വീകരണം നല്‍കുന്നു

ഡാലസ് : ചലച്ചിത്ര നടനും ഡയറക്ടറുമായ ദിലീഷ് പോത്തനു ഡാലസ് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു. മലയാളം ഫീച്ചര്‍ ഫിലിം നാഷണല്‍ ഫിലിം അവാര്‍ഡ് ജേതാവാണു പോത്തന്‍.

ജൂലൈ 14 ശനിയാഴ്ച വൈകിട്ട് 5നു ഗാര്‍ലന്റിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റോയ് കൊടുവത്ത് : 972 569 7165
ഡാനിയേല്‍ കുന്നേല്‍ : 469 274 3456

പി. പി. ചെറിയാന്‍

Share This Post