ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യനില തൃപ്തികരം – സഭ സെക്രട്ടറി

ഹൂസ്റ്റൺ : ജൂണ് മുപ്പതു മുതൽ കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർ ക്രിസോസ്റ്റം വലിയ മെട്രോപൊലീ റ്റയുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണെന്നു ജൂലൈ ഏഴിന് വൈക്കീട്ടു സഭ സെക്രട്ടറി റെവ കെ.ജി ജോസഫ് പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറയുന്നു .

ആരോഗ്യസ്ഥിതി പൂർവാധികം മെച്ചപ്പെട്ടുവരുന്നതായും , സന്ദർശകരോട് തിരുമെനിയുടെ സ്വതസിദ്ധമായ ഭാഷയിൽ സംഭാഷണം നടത്തുന്നതായും , ദിവസവും സഭയിലെ ഇതര ബിഷപ്പുമാരും , പട്ടക്കാരും ആശുപത്രിയിൽ എത്തി പ്രാത്ഥിക്കുന്നതായും സെക്രട്ടറി പറഞ്ഞു .
കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ ക്രിസോസ്റ്റം തിരുമേനി സംതൃപ്തി അറിയിച്ചതായും മെച്ചപ്പെട്ട ചികിത്സക്കായി വെല്ലൂർ മെഡിക്കൽ കോളേജിൽ പോകേണ്ട തില്ലെന്നും തിരുമേനി പറഞ്ഞതായും സെക്രട്ടറി അറിയിച്ചു .എല്ലാവരുടെയും പ്രാർത്ഥന അച്ചൻ ആവശ്യപെട്ടിട്ടുണ്ട് .

ഹൂസ്റ്റണിൽ നോർത്ത അമേരിക്ക-യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫ്രൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായെ വിവരങ്ങൾ യഥാസമയം അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ,സമൂഹാ മാദ്യമങ്ങളില് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളിൽ ഖേതമുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

പി.പി.ചെറിയാൻ

Share This Post